നികുതി വർധനവിനെ ന്യായീകരിച്ച് ധനമന്ത്രി; നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളിനും മദ്യത്തിനുമാണ്
text_fieldsതിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളിനും മദ്യത്തിനുമാണെന്ന് മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.
മദ്യ സെസ് നടപ്പാക്കുക വഴി കുപ്പിക്ക് ശരാശരി 10 രൂപയാണ് വർധിക്കുന്നത്. 1,000 രൂപ വിലയുള്ള മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കൂടുന്നത്. എല്ലാ വർഷവും ഇതുപോലെ കൂട്ടിയിട്ടില്ല.
ഭൂമിയുടെ ന്യായവില ഉയർത്തിയതിനെയും ധനമന്ത്രി ന്യായീകരിച്ചു. പ്രളയവും കോവിഡും കാരണം കഴിഞ്ഞ അഞ്ച് വർഷക്കാലം ഒന്നും ചെയ്യാനായില്ല. പലയിടത്തും യഥാർഥ വിലയുടെ മൂന്നിലൊന്ന് പോലുമില്ല. 2010ന് ശേഷമാണ് ന്യായവിലയിൽ മാറ്റം വരുന്നതെന്നും മന്ത്രി പറഞ്ഞു.
വലിയ ബുദ്ധിമുട്ടുള്ള സമയത്തും ഒന്നിനും കുറവുവരാതെയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വലിയ മാളുകൾക്കും സാധാരണക്കാർക്കും ഒരേ നികുതിയാണ് നിലവിലുള്ളത്. അതിലാണ് മാറ്റം വരുത്തിയതെന്നും മന്ത്രി ബാലഗോപാൽ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.