പെൻഷൻ പ്രായം 57 ആക്കുന്നത് സർക്കാർ ചർച്ച ചെയ്യുമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 4000 കോടി ലാഭിക്കാനാകുമെന്നത് ശരിയാണ്. സംസ്ഥാന സർക്കാറുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി 4000 കോടിയേക്കാൾ വലുതാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ഒരു റിപ്പോർട്ടിലെ ചില ശിപാർശകൾ കൊണ്ട് ഗുണമുണ്ടാകും എന്ന് പറയുന്നതിൽ അർഥമില്ല. നിർദേശങ്ങൾ പലതും ചെലവ് കൂട്ടുന്നതും കുറക്കുന്നതുമാണ്. പക്ഷെ ജനങ്ങൾക്ക് ഗുണമുണ്ടോ എന്നും പരിശോധിക്കും. ജനങ്ങളെ ബാധിക്കുന്ന തീരുമാനം ഉണ്ടാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളം അടക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് പി.എസ്.സി വഴിയുള്ള നിയമനം നടക്കുന്നത്. രാജ്യത്ത് സ്ഥിരം നിയമനവും ആനുകൂല്യങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. അപകടകരമായ സാമ്പത്തിക നയത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കേരളത്തിന്‍റെ ഇരട്ടി ജനസംഖ്യയുള്ള തമിഴ്നാടിന്‍റെ ശമ്പളത്തിന്‍റെ ആകെ ബജറ്റും സംസ്ഥാനത്തിന്‍റെ ബജറ്റും ഒരു പോലെയാണെന്നും ധനമന്ത്രി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.