Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽനിന്നുള്ള...

കേരളത്തിൽനിന്നുള്ള എ​തി​ർ​പ്പ്​ കെ- ​റെയിലിനെ ബാധിക്കുമെന്ന്​ ധനമന്ത്രി

text_fields
bookmark_border
കേരളത്തിൽനിന്നുള്ള എ​തി​ർ​പ്പ്​ കെ- ​റെയിലിനെ ബാധിക്കുമെന്ന്​ ധനമന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: കെ -​​റെ​യി​ലി​നെ​തി​രെ സം​സ്​​ഥാ​ന​ത്തി​ന​ക​ത്തു​നി​ന്നു​ള്ള എ​തി​ർ​പ്പ്​ പ​ദ്ധ​തി​യെ ബാ​ധി​ക്കു​മെ​ന്ന്​ സം​സ്ഥാ​ന ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ബി.​ജെ.​പി​ക്ക്​ എ​തി​ർ​പ്പു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്തി‍െൻറ ആ​വ​ശ്യ​ത്തോ​ടു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ബാ​ധ്യ​ത കേ​ന്ദ്ര സ​ർ​ക്കാ​ർ നി​റ​വേ​റ്റു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും ബാ​ല​ഗോ​പാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റി​ന്​ മു​മ്പാ​യി വി​ളി​ച്ചു​ചേ​ർ​ത്ത സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നു​​ശേ​ഷം ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ധ​ന​മ​ന്ത്രി കെ-​​റെ​യി​ലി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​ള്ള ആ​ശ​ങ്ക വ്യ​ക്​​ത​മാ​ക്കി​യ​ത്. കെ-​​റെ​യി​ലി​ന്​ പ്ര​തി​പ​ക്ഷം ത​ട​സ്സ​മു​ണ്ടാ​ക്കു​മ്പോ​ൾ കേ​ന്ദ്രം അ​തി​നെ എ​ങ്ങ​നെ കാ​ണു​മെ​ന്ന്​ അ​റി​യി​ല്ല. രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ത്തോ​ടെ ഇ​ത്ത​രം പ​ദ്ധ​തി​ക​ളെ നോ​ക്കി​ക്കാ​ണാ​ൻ പാ​ടി​ല്ല. ഇ​ന്ത്യ​യി​ൽ ഇ​ത്ത​രം എ​ല്ലാ പ​ദ്ധ​തി​ക​ൾ​ക്കും ഒ​രു​ന​യ​മാ​ണ്.

ആ ​ന​യ​മ​നു​സ​രി​ച്ച്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം. ​ആ ​പ്ര​ക്രി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്ടെ​ന്ന്​ ചെ​യ്യ​ണ​മെ​ന്നാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. പ​ദ്ധ​തി സു​താ​ര്യ​മാ​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​റി​ന്​ ഒ​രു ത​ട​സ്സ​വു​മി​ല്ലെ​ന്ന്​ മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. കു​റ​ച്ചു​കൂ​ടി കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം സ​ർ​ക്കാ​റി‍െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കും. വി​വാ​ദ​ങ്ങ​ളു​ണ്ടെ​ന്ന്​ ക​രു​തി കെ-​​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നും മ​റ​ച്ചു​വെ​ക്കേ​ണ്ട കാ​ര്യ​മി​ല്ല.

കെ-​​റെ​യി​ൽ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​വു​മാ​യി സ​ർ​ക്കാ​ർ ഏ​റ്റു​മു​ട്ട​ലി​ന്​ പോ​കു​ന്നി​ല്ലെ​ന്ന്​ മ​ന്ത്രി ചോ​ദ്യ​ത്തി​നു​ത്ത​രം ന​ൽ​കി. സാ​ധ്യ​ത പ​ഠ​ന​വും പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടു​മെ​ല്ലാം സ​മ​യ​മാ​കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക്​ മു​മ്പാ​കെ വെ​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഏ​റ്റു​മു​ട്ട​ലി‍െൻറ കാ​ര്യ​മി​ല്ലെ​ന്നും ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു മാ​ത്ര​മേ പ​ദ്ധ​തി ന​ട​പ്പാ​ക്കൂ എ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KN BalagopalanK-Rail
News Summary - Finance Minister says objection from Kerala will affect K-Rail
Next Story