ഭക്ഷണ വിലകുറക്കാൻ ധാരണയെന്ന് മന്ത്രി; ഇല്ലെന്ന് ഹോട്ടലുടമകൾ
text_fieldsതിരുവനന്തപുരം: ജി.എസ്.ടിയുടെ പേരിൽ കൂട്ടിയ വില കുറക്കാൻ ഹോട്ടലുടമകളുമായി ധാരണയായതായി മന്ത്രി തോമസ് ഐസക്. ഹോട്ടലിലെ ഉൽപന്നങ്ങളുടെ നിലവിലെ നിരക്കിൽ നോൺ എ.സി ഹോട്ടലിൽ അഞ്ചു ശതമാനം കുറച്ച് 12 ശതമാനവും എ.സി ഹോട്ടലുകളിൽ എട്ടുശതമാനം കുറച്ച് 18 ശതമാനവും ജി.എസ്.ടി ഏർപ്പെടുത്താനാണ് ധാരണ. അഞ്ചു ശതമാനം സർവിസ് ടാക്സ് ഹോട്ടലുകൾക്ക് സർക്കാർ ഒഴിവ് കൊടുക്കും. ഇതിന് അവർ സമ്മതിെച്ചന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ധാരണ അംഗീകരിച്ചിട്ടില്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ വൃത്തങ്ങൾ പറഞ്ഞു.
കോഴിയിറച്ചിയുടെ വില തിങ്കളാഴ്ച മുതൽ കുറയുമ്പോൾ ഭക്ഷണ വിലയും കുറയും. ഹോട്ടലുകളുടെ വിലകുറക്കാൻ രണ്ടു വട്ട ചർച്ചയിലും ധാരണയായില്ല. വ്യാഴാഴ്ച ചർച്ച നടന്നതുമില്ല. െവള്ളിയാഴ്ച വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളാണ് വിഷയത്തിൽ ഇടപെട്ടത്. സർക്കാർ നിയന്ത്രണത്തിെല കെ.ടി.ഡി.സി.ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ശനിയാഴ്ച മുതൽ ക്രമപ്രകാരമുള്ള ജി.എസ്.ടി നിരക്ക് മാത്രമായിരിക്കും ഇൗടാക്കുക.
മന്ത്രിയുടെ നിർദേശം വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ തങ്ങളെ അറിയിെച്ചന്നും ആലോചിച്ച് തീരുമാനമറിയിക്കാമെന്നാണ് മറുപടി നൽകിയതെന്നും ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. വില കുറക്കില്ലെന്ന പിടിവാശി ഹോട്ടലുടമകൾക്കില്ല. പൊതുവിപണിയിൽ വിലകുറഞ്ഞാൽ അതനുസരിച്ച് ഹോട്ടൽ നിരക്കിലും വ്യത്യാസം വരുത്താം. സർവിസ് ടാക്സ് കോമ്പൗണ്ട് ചെയ്ത് 0.5 ശതമാനമാണ് നൽകിയിരുന്നത്. അതാണ് ഒഴിവ് നൽകിയത്. സർക്കാറുമായി സഹകരിക്കാൻ വിമുഖതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ഭക്ഷ്യവകുപ്പ് തയാറാക്കിയ ബിൽ നിയമമായി കൊണ്ടുവരുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഭക്ഷ്യസെക്രട്ടറി മിനി ആൻറണി പറഞ്ഞു. നേരത്തേ തയാറാക്കിയ ബിൽ നിയമവകുപ്പിെൻറ പരിഗണനക്കായി അയച്ചിരിക്കുകയാണ്. ശബരിമല അടക്കം ഉത്സവകേന്ദ്രങ്ങളിൽ ഭക്ഷണ വില നിയന്ത്രിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഹൈേകാടതി ഇടപെടലിനെ തുടർന്ന് രണ്ടുവർഷം ഇതു നടപ്പായില്ല. കഴിഞ്ഞ വർഷം വീണ്ടും അനുമതി ലഭിച്ചു. ഹൈകോടതി വിധി കൂടി പരിഗണിച്ചാകും ബില്ലിൽ തുടർനടപടിയെന്നും അവർ പറഞ്ഞു.
കാർഗോയിൽ സാധനങ്ങൾ കെട്ടിക്കിടക്കുന്നത് പരിശോധിക്കും
വിദേശത്തുനിന്ന് കാർഗോ വഴി കൊണ്ടുവരുന്ന സാധനങ്ങൾ കേരളത്തിൽ എത്തുന്നതിന് ജി.എസ്.ടി മൂലമുണ്ടായ പ്രതിസന്ധി ശ്രദ്ധയിൽപെട്ടിട്ടുെണ്ടന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി തോമസ് െഎസക്. ജി.എസ്.ടി വന്നതോടെ വിദേശത്തുനിന്ന് അയച്ച സാധനങ്ങൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തിൽ ചില നിവേദനങ്ങൾ ലഭിെച്ചന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ വ്യാപാരികൾക്ക് നാല് മാസത്തിനകം സൗജന്യ ജി.എസ്.ടി സോഫ്റ്റ്വെയർ സർക്കാർ ലഭ്യമാക്കും. ജി.എസ്.ടി സോഫ്റ്റ് വെയറിലേക്ക് മാറാനുള്ള വ്യാപാരികളുടെ കാലതാമസം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി ഉറപ്പുനൽകിയത്.
അപാകതകൾ മാറ്റാതെ നേരിടാൻ നോക്കേണ്ട –ടി. നസിറുദ്ദീൻ
കോഴിക്കോട്: ജി.എസ്.ടിയുടെ അപാകതകൾ മാറ്റാതെ വ്യാപാരികളെ നേരിടാൻ നോക്കേെണ്ടന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീൻ. പാക്കേജ് കമ്മോഡിറ്റി ആക്ട് പ്രകാരം പാക്കറ്റിൽ പ്രിൻറ് ചെയ്തുവരുന്ന വസ്തുക്കൾ പ്രിൻറ് ചെയ്ത വിലയേക്കാൾ കൂടുതൽ വിലയിൽ വിൽക്കാൻ പാടില്ലെന്ന് നിയമമുണ്ടായിരിക്കെ എം.ആർ.പിയിൽ കൂടുതൽ വിലയിൽ സാധനങ്ങൾ വിൽക്കുന്നതിെൻറ പേരിൽ നടപടിയെടുക്കുമെന്ന് പറയുന്നത് ധനകാര്യമന്ത്രിയുടെ അജ്ഞതകൊണ്ടാണ്. 14.5 ശതമാനം നികുതിയുള്ള സാധനങ്ങൾക്ക് 28 ശതമാനംവരെ നികുതിയാക്കിയിരിക്കുന്നു. ഇൗ നിലപാട് തുടർന്നാൽ വ്യാപാരരംഗംതന്നെ അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.