ക്ഷേമ പെൻഷൻ യോഗ്യതാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും –ധനമന്ത്രി
text_fieldsതിരുവനന്തപുരം: സാമൂഹികക്ഷേമ പെൻഷന് പ്രഖ്യാപിച്ച പുതിയ യോഗ്യത മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. ഗുലാത്തി ഇൻസ്റ്റ്യൂട്ടിെൻറ സാമ്പിൾ സർവേ ഫലം കൂടി അടിസ്ഥാനപ്പെടുത്തി കൂട്ടായ ചർച്ചക്കുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും നിയമസഭയിൽ ബജറ്റ് ചർച്ചകൾക്ക് മറുപടിപറയെവ വ്യക്തമാക്കി. ഏഴ് ലക്ഷംപേരാണ് പെൻഷൻ അപേക്ഷകരായുള്ളത്.
സി ആൻഡ് എ.ജിയുടെ പഠനപ്രകാരം സംസ്ഥാനത്തെ മൊത്തം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 16 ശതമാനം അനർഹരാണ്. പെൻഷന് അർഹതയുള്ള 12 ശതമാനം പേർ പട്ടികക്ക് പുറത്തും. ഇൗ സാഹചര്യത്തിൽ അനർഹരെ ഒഴിവാക്കി അർഹരെ ഉൾക്കൊള്ളിക്കുന്നതിന് കൃത്യമായ ക്രമീകരണം വേണ്ടിവരും. അർഹരെ ചേർക്കുന്നതിനാൽ പെൻഷൻകാരുടെ എണ്ണം കുറയുന്ന സാഹചര്യവുമുണ്ടാകില്ല. ഡിസംബർ മുതലുള്ള നാലുമാസത്തെയടക്കം 6000 കോടിയാണ് പെൻഷന് വേണ്ടി ചെലവഴിച്ചത്. പുതിയ ഏഴു ലക്ഷം പേരെക്കൂടി പരിഗണിക്കുേമ്പാൾ 1000 കോടി രൂപകൂടി വേണ്ടിവരും. പെൻഷൻ വർധിപ്പിച്ചതുവഴിയുള്ള അധികതുക ഇതിന് പുറമെയും.
ഭൂനികുതി വലിയ ഭാരമാകുെമന്ന് കരുതുന്നില്ല. ആവശ്യമെങ്കിൽ ഇക്കാര്യം സബ്ജക്ട് കമ്മിറ്റിയിൽ ചർച്ച ചെയ്യും. നികുതി വർധിപ്പിച്ചത് വഴി അധികം ലഭിക്കുന്ന തുക കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും ക്ഷേമനിധികൾക്ക് വീതിച്ചുനൽകാനാണ് ഉദ്ദേശിക്കുന്നത്.
252 കോടിയുടെ ആനുകൂല്യങ്ങളാണ് കർഷകത്തൊഴിലാളി ക്ഷേമനിധിയിൽനിന്ന് വിതരണം ചെയ്യേണ്ടിവരിക. ജല അതോറിറ്റിയുടെ നഷ്ടം ഏറിവരികയാണ്. പൊതുജനങ്ങൾക്ക് ബാധ്യതയാകാത്തതരത്തിൽ വ്യവസായസ്ഥാപനങ്ങളുടെയടക്കം നിരക്കുകൾ വർധിപ്പിക്കണം. ചോർച്ച കുറയ്ക്കുകയും കുടിശ്ശിക പിരിച്ചെടുക്കുകയും വേണം. നിലവിൽ 335 കോടി ഇപ്പോൾ സബ്സിഡി നൽകുന്നുണ്ട്. അതിൽ കുറവുവരുത്തില്ല. കെ.എസ്.ആർ.ടി.സിക്ക് പുതിയ വായ്പാ ബാധ്യതകളൊന്നും വരുത്താത്തവണ്ണം ക്രമീകരണം ഏർപ്പെടുത്തും. ഇതുവരെ 854 കോടിയാണ് അനുവദിച്ചുള്ളത്. ബജറ്റിൽ പ്രഖ്യാപിച്ച 1000 കോടിക്ക് പുറമെ ഇൗ മാസത്തെ ശമ്പളത്തിന് 70 കോടി കൂടി നൽകും.
പൊതുമരാമത്ത് വകുപ്പിനായി 2000 കോടിയുടെ പദ്ധതികളാണ് ആലോചിക്കുന്നത്. ഇത് ഏതൊക്കെ എന്നത് വകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കും. നിലവിൽ ഇൗ പദ്ധതികൾക്കുള്ള മൊത്തം ചെലവിെൻറ 20 ശതമാനമാണ് 400 കോടി ടോക്കണായി വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
മറ്റ് പ്രഖ്യാപനങ്ങൾ
•റേഷൻ സബ്സിഡിക്ക് 900 കോടി
•തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന് 10 കോടി
•വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്കുള്ള സഹായത്തിനായി 2.90 കോടി.
•റബർ കർഷകർക്കുള്ള വിലസ്ഥിരത പദ്ധതിക്കായി 500 കോടി രൂപ നീക്കിവെക്കും.
•റബർ കർഷകർക്ക് സമയബന്ധിതമായി ആനുകൂല്യം കിട്ടുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തും.
•നെല്ലുസംഭരണത്തിന് 525 കോടിയും ഹോർട്ടികോർപ്പിന് 42 കോടിയും വകയിരുത്തിയിട്ടുണ്ട്.
•റബർ, നെല്ല് എന്നിവപോലെ നാളികേരസംഭരണവും ശക്തിപ്പെടുത്തും.
•തീരമേഖല നവീകരണത്തിനുള്ള വിശദ പദ്ധതിരേഖ മൂന്ന് മാസത്തിനുള്ളിൽ തയാറാക്കും.
•പാചകത്തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.