Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീമാറ്റിലെ ധനധൂർത്ത്...

സീമാറ്റിലെ ധനധൂർത്ത് നിയന്ത്രിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്

text_fields
bookmark_border
സീമാറ്റിലെ ധനധൂർത്ത് നിയന്ത്രിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്
cancel

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങളെ കുറിച്ച് പഠനങ്ങളും ഗവേഷണ പ്രവർത്തനങ്ങളും നടത്തുന്ന സീമാറ്റ് (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്മെൻ്റും പരിശീലനവും) എന്ന സ്ഥാപനത്തിലെ ധനധൂർത്ത് നിയന്ത്രിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. തിരുവനന്തപുരം ജില്ലക്ക് അകത്തു നടത്തുന്ന പല ട്രെയിനിങ് പരിപാടികളും ഹാൾ വാടകക്ക് എടുത്ത് നടത്തിയതായി പരിശോധനയിൽ ധനകാര്യ പരിശോധനയിൽ കണ്ടെത്തി.

2017 ഒക്ടോബർ 26, 27 തീയതികളിൽ 216 പേർക്ക് സീമാറ്റിൽ ട്രെയിനിങ് (താമസം പുറത്ത്) നൽകി. ഈ സ്ഥാനത്ത് 2019-20 കാലയളവിൽ നാല് പേർക്ക് മാത്രമായി കോവളം ആനിമേഷനിൽ ട്രെയിനിങ് നടത്തി. ട്രെയിനിങ് നൽകുവാൻ മതിയായ ഹാൾ സീമാറ്റിൽ ഉണ്ടായിരുന്നു. സർക്കാർ ധനം ധൂർത്ത് ചെയ്യുന്ന തരത്തിൽ ട്രെയിനിങ് പ്രോഗ്രാമുകൾ സീമാറ്റിന് പുറത്ത് സംഘടിപ്പിക്കുന്നത് ശരിയല്ല. അതിനാൽ ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണം. നിലവിലെ ട്രെയിനിങ് ഹാൾ ഉപയോഗപ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ ഭരണവകുപ്പ് നിർദേശം നൽകണം.

പൊതു വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങളെ കുറിച്ച് പഠനങ്ങളും ഗവേഷണ പ്രവർത്തനങ്ങളും നടത്തുക, മെച്ചപ്പെട്ട പാഠ്യ പദ്ധതി, മാനേജ്‌മെൻറ് വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ ട്രെയിനിങ് നൽകുക എന്ന ലക്ഷ്യത്തിനായിട്ടാണ് സീറ്റ് സ്ഥാപിച്ചത്. ഇതിനായി സ്ഥാപനത്തിൽ തന്നെ സൗകര്യം ഉണ്ടെന്നിരിക്കെ ആ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് ഡയറ്റ് (DIET) പോലുള്ള സ്ഥാപനങ്ങൾ വഴി ട്രെയിനിങ് നൽകുന്ന രീതി അവലംബിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് റിപ്പോർട്ട്. ഈ രീതി ആവർത്തിക്കുകയാണെങ്കിൽ അതിന് കാരണക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും ചെലവായ തുക തിരിച്ചു പിടിക്കണം. ഈ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നാണ് ശിപാർശ

സീമാറ്റിൽ 2017-18 ലെ വാർഷിക പദ്ധതിയിൽ 'Management Training for Newly Promoted LP/UP HMS' പരിശീലനത്തിനായി 6,75,000 രൂപ വകയിരുത്തിയിരുന്നു. എന്നാൽ വക കൊള്ളിച്ചതിൻറെ ആറ് മടങ്ങ് തുക ചെലവഴിച്ചതായി കണ്ടെത്തി. വാർഷിക പദ്ധതിയിൽ വക കൊള്ളിച്ചിരുന്നതിനെക്കാളും പല മടങ്ങ് തുക ചെലവഴിക്കുന്നത് സാമ്പത്തിക അച്ചടക്കത്തെയും സ്ഥാപനത്തിൻറെ നിലനിൽപിനെ തന്നെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകും. ഇക്കാര്യം ഭരണ വകുപ്പ് പരിശോധിക്കുകയും കർശനമായ തുടർ നടപടി സ്വീകരിക്കുകയും ചെയ്യണം. സീമാറ്റിലെ നിയമനങ്ങൾ, സ്റ്റ്ഫ് പാറ്റേൺ എന്നിവക്ക് സർക്കാർ അംഗീകാരം വാങ്ങണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIEMATState Institute of Educational Management and Training - Kerala
News Summary - Finance report calls for curbing embezzlement in SIEMAT
Next Story