സാമൂഹിക ക്ഷേമ പെൻഷനോ വെൽഫയർ ഫണ്ട് പെൻഷനോ ലഭിക്കാത്തവർക്ക് സാമ്പത്തിക സഹായം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷനോ വെൽഫയർ ഫണ്ട് പെൻഷനോ ലഭിക്കാത്തവർക്ക് സാമ്പത്തിക സഹായത്തിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങൾ വഴി ഓണത്തിന് മുമ്പ് വിതരണം നടത്താനുള്ള പ്രത്യേക നിർദേശം സഹകരണമന്ത്രി വി.എൻ. വാസവൻ നൽകി.
സംസ്ഥാനത്ത് 14,78,236 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുന്നത്. ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവർക്കും അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്കുമാണ് ആയിരം രൂപ സഹായം ലഭിക്കുന്നത്. ഇതിനായി 147,82,36,000 രൂപ വകയിരുത്തി. ഗുണഭോക്താക്കളുടെ പട്ടിക ജില്ല അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനം തിരിച്ച് ജോയൻറ് രജിസ്ട്രാർമാർക്ക് അടിയന്തരമായി ലഭ്യമാക്കും.
ഗുണഭോക്താവിന് ആധാർ കാർഡോ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകളോ ഹാജരാക്കി സഹായം കൈപ്പറ്റാം. സഹകരണസംഘം രജിസ്ട്രാർ ഓഫിസിൽ അഡീഷനൽ രജിസ്ട്രാറുടെ മേൽനോട്ടത്തിൽ സെൽ രൂപവത്കരിക്കും. ഓരോ ജില്ലയുടെ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകുന്നതിനും നിർദേശിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് സാമൂഹികക്ഷേമ പെൻഷൻ വിതരണം നടത്തുമ്പോൾ നൽകുന്ന ഇൻസെൻറീവ് നൽകാനും സഹകരണവകുപ്പ് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.