Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാടിന് സാമ്പത്തിക...

വയനാടിന് സാമ്പത്തിക സഹായം: കൈമലർത്തി കേന്ദ്രം

text_fields
bookmark_border
Wayanad Landslide
cancel

ന്യൂ​ഡ​ൽ​ഹി: ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ വ​യ​നാ​ടി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തെ​ക്കു​റി​ച്ച് മൗ​നം തു​ട​രു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന്റെ പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കാ​ണെ​ന്നു​പ​റ​ഞ്ഞ് ബാ​ധ്യ​ത കൈ​യൊ​ഴി​ഞ്ഞു. ദു​ര​ന്ത​വേ​ള​ക​ളി​ൽ സേ​വ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ച്ചു​കൊ​ടു​ത്തും ധ​ന​സ​ഹാ​യം ന​ൽ​കി​യും സം​സ്ഥാ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് കേ​ന്ദ്ര​ത്തി​നു​ള്ള​തെ​ന്നും ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യി വ്യ​ക്ത​മാ​ക്കി.

വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ട്ടു​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നും കേ​ന്ദ്ര സ​ഹാ​യം അ​നു​വ​ദി​ക്കാ​നും ആ​വ​ശ്യ​​പ്പെ​ട്ട എം.​കെ. രാ​ഘ​വ​ൻ എം.​പി​ക്ക് രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തെ​ക്കു​റി​ച്ച് മൗ​നം പാ​ലി​ച്ച് ത​ങ്ങ​ളു​ടെ ബാ​ധ്യ​ത നി​റ​വേ​റ്റി​യി​ട്ടു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​ത്. ദു​രി​താ​ശ്വാ​സ​ത്തെ​ക്കു​റി​ച്ച വി​വ​ര​ണ​മു​ള്ള മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ പു​ന​ര​ധി​വാ​സ​ത്തെ​യും അ​തി​നു​വ​രു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ​യും കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞ​തു​മി​ല്ല.

ചി​ല സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ബ​ജ​റ്റി​ൽ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ വ​യ​നാ​ടി​ന്റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യും പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ​സ്റ്റ് ആ​റി​ന് രാ​ഘ​വ​ൻ ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, 12 പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നാ​ണ് ഇ​ര​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കേ​ണ്ട​തെ​ന്ന് കേ​ന്ദ്രം ക​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ക​ന​ത്ത ദു​ര​ന്ത​മു​ണ്ടാ​യാ​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ (എ​ൻ.​ഡി.​ആ​ർ.​എ​ഫ്) നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കും.

കേ​ന്ദ്ര​ത്തി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സ​മി​തി (ഐ.​എം.​സി.​ടി) സ​ന്ദ​ർ​ശി​ച്ച് ദു​ര​ന്ത​ത്തി​ന്റെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യാ​ണ് സ​ഹാ​യം ന​ൽ​കു​ക. വ​യ​നാ​ട് ദു​ര​ന്ത​ത്തി​നു​ശേ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ നി​വേ​ദ​ന​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ ഇ​ത്ത​ര​മൊ​രു സ​മി​തി​ക്ക് കേ​ന്ദ്രം രൂ​പം ന​ൽ​കി​യെ​ന്നും പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച​് ച​ട്ട​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentWayanad Landslide
News Summary - Financial assistance to Wayanad
Next Story