Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2024 7:36 AM IST Updated On
date_range 22 Feb 2024 7:36 AM ISTകെ.എസ്.ഇ.ബിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കുടിശ്ശിക വരുത്തിയ എച്ച്.ടി കണക്ഷനുകൾ വിഛേദിക്കാൻ നിർദേശം
text_fieldsbookmark_border
പാലക്കാട്: ഗുരുതര സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കുടിശ്ശികയായ എച്ച്.ടി ഉപയോക്താക്കളുടെ വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ കെ.എസ്.ഇ.ബി ഉത്തരവ്. ബുധനാഴ്ച വൈകീട്ടാണ് സെ്കഷൻ ഓഫിസുകളിലെ അസി. എഞ്ചിനീയർമാർക്ക് വാട്സ് ആപ്പ് മെസേജായി മേലധികാരികളിൽ നിന്ന് നിർദേശമെത്തിയത്.
സ്വകാര്യ ആശുപത്രികൾ, സർക്കാർ ലാബുകൾ, മെഡിക്കൽ കോളജ് ഓഫിസുകൾ ഉൾപ്പെടെ കുടിശ്ശികയുള്ള സ്ഥാപനങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന് സന്ദേശത്തിൽ പറയുന്നു. ഉടൻ വിവരം ഉപയോക്താക്കൾക്ക് കൈമാറാനും നിർദേശിച്ചിട്ടുണ്ട്.
വൈദ്യൂതി ആവശ്യകത കൂടുതലുള്ള എച്ച്.ടി ഉപയോക്താക്കളെയാണ് കുടിശ്ശിക മുന്നറിയിപ്പ് അറിയിക്കാൻ നിർദേശിച്ചിട്ടുള്ളത്. ഫെബ്രുവരി 24,25 തിയതി വരെയാണ് വൈദ്യുതി വിഛേദിക്കാനുള്ള സമയപരിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story