Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തിക പ്രതിസന്ധി:...

സാമ്പത്തിക പ്രതിസന്ധി: വകുപ്പുകളെ ‘പിഴിഞ്ഞ്’ ജനങ്ങൾക്ക് അധികഭാരം ഏൽപ്പിച്ച് സർക്കാർ

text_fields
bookmark_border
സാമ്പത്തിക പ്രതിസന്ധി: വകുപ്പുകളെ ‘പിഴിഞ്ഞ്’ ജനങ്ങൾക്ക് അധികഭാരം ഏൽപ്പിച്ച് സർക്കാർ
cancel

കോട്ടയം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ വകുപ്പുകളെ പിഴിഞ്ഞ് ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിച്ച് സർക്കാർ. വിവിധ സർക്കാർ വകുപ്പുകൾക്ക് ക്വാട്ട നിശ്ചയിച്ചും കർശന നിർദേശങ്ങൾ നൽകിയും ‘പണപ്പിരിവ്’ നടത്തുന്ന രീതിയാണ് സർക്കാർ തുടരുന്നതെന്ന് വ്യക്തം. അതിന് പുറമെ സർക്കാർ ജീവനക്കാർക്കും പൊതുജനത്തിനും നൽകി വന്ന ആനുകൂല്യങ്ങളുൾപ്പെടെ തടയുകയും ചെയ്തുകഴിഞ്ഞു. ഇത് കടുത്ത പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുകയാണ്. ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്ന നിലയിലാണ് കാര്യങ്ങൾ.

സൗജന്യ ഓണക്കിറ്റ് ഉൾപ്പെടെ ഓണണച്ചെലവിനായി എത്രയും പെട്ടെന്ന് 7850 കോടി രൂപയാണ് സർക്കാറിന് കണ്ടെത്തേണ്ടത്. കേന്ദ്രത്തിൽ നിന്നും മതിയായ സഹായമൊന്നും ലഭിക്കില്ലെന്ന് ഉറപ്പായതോടെ വകുപ്പുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തി വരുമാനം വർധിപ്പിക്കാനുള്ള നീക്കമാണുള്ളത്. ധനകാര്യ വകുപ്പിൽ നിന്നും എല്ലാ വകുപ്പുകൾക്കും കടുത്ത സമ്മർദ്ദം ഏൽക്കേണ്ട സാഹചര്യമാണുള്ളത്. വകുപ്പുകളുടെ ആവശ്യങ്ങളൊന്നും നടപ്പാക്കുന്നില്ല എന്ന് മാത്രമല്ല ആവശ്യമില്ലാത്ത സമ്മർദ്ദവും നൽകുകയാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും എങ്ങനെ മുന്നോട്ട് പോകുമെന്ന കാര്യത്തിൽ സർക്കാറിന് ഇപ്പോഴും യാതൊരു വ്യക്തതയുമില്ല. അതിനിടയിൽ ധനകാര്യവകുപ്പിന്‍റെ നയങ്ങൾക്കെതിരെ സർക്കാർ ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധവും ഉയരുകയാണ്. ഇത് ഓണനാളുകളിൽ പ്രത്യക്ഷ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമോയെന്ന ആശയങ്കയും സർക്കാറിനുണ്ടാക്കിയിട്ടുണ്ട്.

ജനങ്ങളെ സാരമായി ബാധിക്കുന്ന നിലയിൽ പിഴ ഈടാക്കുന്ന നടപടികൾ കൂടുതൽ കർശനമാക്കി വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാണ് വകുപ്പുകൾക്ക് മുന്നിലുള്ളത്. അതിന്‍റെ അടിസ്ഥാനത്തിൽ വകുപ്പ്തലവൻമാർ നൽകുന്ന സമ്മർദ്ദത്തിൽ ജീവനക്കാർ കടുത്ത മാനസിക പ്രശ്നങ്ങളിലും സമ്മർദ്ദങ്ങളിലുമാണ്. പൊലീസ്, എക്സൈസ്, മോട്ടോർ വാഹനവകുപ്പ്, ജി.എസ്.ടി. വിഭാഗം, ജലവകുപ്പ്, കെ.എസ്.ഇ.ബി, തേദ്ദശ സ്വയംഭരണ വകുപ്പ് തുടങ്ങിയവക്ക് മേലെല്ലാം പണം ഈടാക്കുന്ന നടപടികൾ കർക്കശമായി നടപ്പാക്കാനുള്ള നിർേദ്ദശമണേുള്ളത്.അതിന് പുറമെ സർക്കാർ ഖജനാവിൽ നിന്നും പണം അനുവദിക്കുന്നതിന് അപ്രഖ്യാപിത നിയന്ത്രണങ്ങളും നിലവിലുണ്ട്. ധനകാര്യ വകുപ്പിന്‍റെ തെറ്റായ നടപടികളാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് ഭരണപക്ഷ അനുകൂല സർവീസ് സംഘടനകൾ ഉൾപ്പെടെ ആരോപിക്കുന്നു.

വിവിധ സർക്കാർ വകുപ്പുകൾക്ക് ക്വോട്ട നിശ്ചയിച്ച് നിയമലംഘനങ്ങൾ കണ്ടെത്തി പരമാവധി പിഴ ഈടാക്കണമെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ഇത് സർക്കാർ ജീവനക്കാരിൽ കടുത്ത മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. എണ്ണത്തിൽ കുറച്ച് കേസുകൾ പിടികൂടിയാൽ മെമ്മോ ഉൾപ്പെടെ ലഭിക്കുന്നതും അവരുടെ ആശങ്കക്ക് കാരണമായുണ്ട്. പൊലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തിൽ ഏറെ വിഷമിക്കുന്നത്. നിരത്തുകളിൽ എ.ഐ കാമറ സ്ഥാപിച്ചെങ്കിലും പ്രതീക്ഷച്ചത്ര വരുമാനം ലഭിക്കാത്തതും സർക്കാറിനെ കുഴക്കുന്നുണ്ട്. വരുമാന ലക്ഷ്യം കൈവരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന കർശനനിർദ്ദേശമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയിട്ടുള്ളത്. തനതുവരുമാനം പിരിച്ചെടുക്കാതെ സർക്കാറിനെ ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്ന കർശനനിർദ്ദേശവും വകുപ്പിന് നൽകിയിട്ടുണ്ട്. അതിനാൽ നികുതി വരുമാനം ഉൾപ്പെടെ പിരിച്ചെടുക്കാനാണ് നിർദേശം. വസ്തു, കെട്ടിട നികുതികൾ പിരിച്ചെടുക്കാനുള്ള സമ്മർദ്ദവും ജീവനക്കാർക്ക് മേൽ കൂടുകയാണ്.

കെ.എസ്.ഇ.ബി കുടിശിക പിരിവ് ഉൾപ്പെടെ ഊർജിതമാക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ വകുപ്പുകൾ നൽകേണ്ട കുടിശിക പിരിച്ചെടുക്കാനോ അത് തീർപ്പാക്കാനോയുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഡെപോസിറ്റ് തുടങ്ങി പേരുകളിൽ ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് ജീവനക്കാർ തന്നെ പരാതിപ്പെടുന്നു. മീറ്റർ റീഡിങ്ങുകളുടെ എണ്ണം വർധിപ്പിക്കാനുള്ള വാട്ടർ അതോറിറ്റി സമ്മർദ്ദത്തിന് പിന്നിലും പണം പിരിച്ചെടുക്കുക തന്നെയാണ് ലക്ഷ്യം. എന്നാൽ വാട്ടർ അതോറിറ്റി എം.ഡിയുടെ ഈ നിർദ്ദേശത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കുന്നതുൾപ്പെടെ സമ്മർദ്ദത്തിലാണ് വകുപ്പ്. കെ.എസ്.ആർ.ടി.സിയുൾപ്പെടെ പല സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടേയും സ്ഥിതിയും വളരെ മോശമാണ്. ശമ്പളവും മറ്റ് ആനുകൂല്യവും നൽകാൻ പോലും സാധിക്കാത്ത അവസ്ഥയാണ് പലതിലും. ജനങ്ങൾക്ക് മേൽ അമിത സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിച്ച് സർക്കാർ ഖജനാവിലേക്ക് പണം കൊണടുവരാനുള്ള നീക്കങ്ങളാണ് സർക്കാർ തലത്തിൽ നടക്കുന്നതെന്ന് വ്യക്തം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial crisisKerala News
News Summary - Financial crisis: Government by 'squeezing' departments and putting extra burden on people
Next Story