ശമ്പള-പെൻഷൻ കുടിശ്ശിക വിതരണത്തിന് സാമ്പത്തികപ്രതിസന്ധി വില്ലനാകുന്നു
text_fieldsതിരുവനന്തപുരം: ശമ്പള-പെൻഷൻ കുടിശ്ശികയുടെ ഒന്നാംഗഡു വിതരണംചെയ്യാൻ രൂക്ഷമായ സാമ്പത്തികപ്രതിസന്ധി വില്ലനാകുന്നു. ശമ്പള കുടിശ്ശിക നൽകാൻ 1400 കോടിയും പെൻഷന് 900 കോടി രൂപയുമാണ് വേണ്ടത്. ഇൗമാസത്തെ ശമ്പള-പെൻഷൻ, ക്ഷേമ പെൻഷൻ വിതരണം പൂർത്തിയാകുന്നതോടെ ഖജനാവിെൻറ നടുവൊടിയുന്ന സ്ഥിതിയാണ്. കുടിശ്ശികക്ക് പണംകണ്ടെത്താനുള്ള നെേട്ടാട്ടത്തിലാണ് ധനവകുപ്പ്.
പെൻഷൻ കുടിശ്ശിക പണമായിതന്നെ വിതരണംചെയ്യും. എന്നാൽ ശമ്പള കുടിശ്ശികയുടെ കാര്യത്തിൽ എന്തുവേണമെന്ന് ധനവകുപ്പ് തീരുമാനിച്ചിട്ടില്ല. വിവിധമാർഗങ്ങൾ പരിശോധിക്കുെന്നന്നാണ് വൃത്തങ്ങൾ പറയുന്നത്. ശമ്പള-പെൻഷൻ കുടിശ്ശിക നാല് ഗഡുക്കളായി വിതരണംചെയ്യാനാണ് മുൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അതിെൻറ ആദ്യഗഡുവാണ് ഏപ്രിലിൽ വിതരണം ചെയ്യേണ്ടത്. ശമ്പള ദിവസങ്ങൾ കഴിഞ്ഞാലുടൻ (ഏപ്രിൽ 11ന് ശേഷം) ഇത് വിതരണംചെയ്യണം. സാധാരണ പെൻഷൻകാർക്ക് കുടിശ്ശിക പണമായി നൽകുകയും ജീവനക്കാർക്ക് പ്രോവിഡൻറ് ഫണ്ടിൽ ലയിപ്പിക്കുകയുമാണ് പതിവ്. എന്നാൽ ഇക്കുറി പലിശസഹിതം പണമായി ശമ്പള കുടിശ്ശിക നൽകാൻ തീരുമാനിക്കുകയായിരുന്നു. കുടിശ്ശിക പി.എഫിൽ ലയിപ്പിച്ചാൽപോലും സാമ്പത്തികസ്ഥിതിയെ മോശമാക്കുമെന്നതിനാലാണ് ഇൗ നടപടിയെന്ന വാദം ഉയർന്നിട്ടുണ്ട്. അതേസമയം മുൻ സർക്കാർ കൈക്കൊണ്ട തീരുമാനത്തിൽനിന്ന് ഇനി പിന്നാക്കംപോകാൻ കഴിയില്ലെന്ന് ധനവകുപ്പ് പറയുന്നു. ഇൗ സാഹചര്യത്തിലാണ് ഒന്നാംഗഡു വിതരണത്തിന് വിവിധ മാർഗങ്ങൾ തേടുന്നത്. രണ്ടാംഗഡുവും ഇൗവർഷം തന്നെ നൽകേണ്ടതുണ്ട്. മദ്യശാലകൾ അടച്ചതോടെ ഇൗമാസം നികുതി വരുമാനത്തിൽ വൻ കുറവുണ്ടാകും. മദ്യമേഖലയിൽനിന്ന് മാത്രം 300 കോടിയോളം കുറവ് വരും. അടുത്തമാസം മുതൽ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
നോട്ട് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ പണമില്ലാതെ വിഷമിച്ച ട്രഷറികളിൽ ഇന്നലെ വലിയ പ്രയാസമുണ്ടായില്ല. ഹർത്താലിനെ തുടർന്ന് ഇടപാടുകാർ കുറവായിരുന്നു. പകുതിയോളം ട്രഷറികൾ പണമില്ലാത്തതിനാൽ പെൻഷൻ വിതരണത്തിന് വിഷമിക്കുന്നുണ്ട്. അതേസമയം നോട്ട് ക്ഷാമം സംസ്ഥാനത്തെ എ.ടി.എമ്മുകളെയും ബാധിച്ചിട്ടുണ്ട്.
നോട്ടുകൾ ബാങ്കുകളിലേക്ക് കാര്യമായി എത്തുന്നില്ല. ലോറി സമരമാണ് കാരണമായി പറയുന്നത്. എന്നാൽ വ്യോമമാർഗം സ്വീകരിക്കാവുന്നതേയുള്ളൂവെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.