സാമ്പത്തിക പ്രതിസന്ധി; വാർഷിക പദ്ധതിയിൽ മെല്ലെപ്പോക്ക്
text_fieldsതിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ വാർഷിക പദ്ധതി നടത്തിപ്പിൽ മെല്ലെപ്പോക്ക്. കൂടുതൽ കടമെടുപ്പിന് പ്രയാസമായിരിക്കെ പദ്ധതി വിനിയോഗം ഇക്കുറിയും ലക്ഷ്യത്തിലെത്തില്ല.
27610 കോടിയുടെ വാർഷിക പദ്ധതിയിൽ ഇതുവരെ 10958.18 കോടി മാത്രമാണ് ചെലവിടാനായത്. വെറും 39.69 ശതമാനം. അവശേഷിക്കുന്ന മൂന്നര മാസംകൊണ്ട് മാത്രം 16652 കോടി രൂപ ചെലവിടേണ്ടിവരും. ഇതിന് സാധ്യത വളരെ കുറവാണ്. പ്രളയം, കോവിഡ് എന്നിവമൂലം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വാർഷിക പദ്ധതിയിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
21-22 വർഷത്തേക്ക് അംഗീകരിച്ച മൊത്തം പദ്ധതി 37042.91 കോടി രൂപയുടേതാണ്. ഇതിൽ ഡിസംബർ 12 വരെ 40.57 ശതമാനം മാത്രമാണ് വിനിയോഗം. തദ്ദേശം ഒഴികെയുള്ള 20330 കോടിയുടെ സംസ്ഥാന പദ്ധതിയിൽ വിനിയോഗം 44.61 ശതമാനം. തദ്ദേശ സ്ഥാപനങ്ങൾക്ക് 7280 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇവയിൽ വളരെ കുറഞ്ഞ വിനിയോഗം മാത്രമേ ഇതുവരെയുള്ളൂ. 25.94 ശതമാനമായ 1888.51 േകാടി മാത്രം. കേന്ദ്ര വിഹിതമുള്ള പദ്ധതികൾ 9432.91 കോടി രൂപയുടേതാണ്. വിനിയോഗം 43.18 ശതമാനം മാത്രം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ അവസാനം മാറിയ ബില്ലുകളിൽ ഏപ്രിലിലേക്ക് പണം നൽകാനായി മാറ്റിെവച്ചിരുന്നു. ഇത് ഏകദേശം 1000 കോടിക്ക് അടുത്തുണ്ട്. ആ തുക നൽകിയതിലും ഇക്കൊല്ലത്തെ വിനിയോഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ അവസാന രണ്ട് മാസം വൻതോതിൽ കടമെടുത്താണ് വിനിയോഗം വർധിപ്പിക്കുന്നത്. ഇക്കുറി ബജറ്റിൽ കണക്കാക്കിയിരിക്കുന്ന കടത്തിെൻറ പരിധി കഴിയുകയാണ്. ഓരോമാസവും 2000 കോടി രൂപ വരെ കടമെടുക്കുന്നുണ്ട്. അവസാനത്തേക്ക് കാര്യമായി ഒന്നും ബാക്കി െവച്ചിട്ടില്ല.
ഇതുവരെയുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതൽ പദ്ധതി പണം വിനിയോഗിച്ചത് നിയമസഭക്കാണ്. ബജറ്റിൽ 0.92 കോടി രൂപ മാത്രമേ വകയിരുത്തിയുള്ളൂവെങ്കിലും 6.33 കോടി ചെലവിട്ടു. 688.45 ശതമാനം. തൊട്ടടുത്ത് മാരാമത്ത് വകുപ്പാണ്. 991.18 കോടിയാണ് വകയിരുത്തലെങ്കിലും 1534.45 കോടി വിനിയോഗിച്ചു.
154.81 ശതമാനം വിനിയോഗം. ഗതാഗതം 335.37 കോടി വകയിരുത്തിയതിൽ 286.97 കോടി ചെലവിട്ടു 85.57. ആരോഗ്യവകുപ്പ് 1480.60 േകാടിയിൽ 1170.58 കോടി ചെലവിട്ടു. അതേസമയം വൻകിട പദ്ധതികൾക്ക് േവണ്ടി വകയിരുത്തിയ 473.03 കോടിയിൽ ഒരുരൂപ പോലും ഇതുവരെ ചെലവിട്ടില്ല. നിയമ വകുപ്പാണ് ഒരുരൂപ പോലും പദ്ധതി പണത്തിൽ ചെലവിടാത്ത വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.