ജേക്കബ് തോമസിനെതിരെ വീണ്ടും ധനവകുപ്പ് റിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ധനകാര്യ പരിശോധനവിഭാഗം വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ഒരുവിഭാഗം ഐ.എ.എസുകാരും വിജിലന്‍സ് ഡയറക്ടറും തമ്മിലെ ഭിന്നത രൂക്ഷമായി നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ട്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ നീണ്ടകരയില്‍ മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ കെട്ടിടനിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നാണ് കണ്ടത്തെല്‍. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് ധനകാര്യ പരിശോധനാവിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, ചീഫ് എന്നിവരുടെ ശിപാര്‍ശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍െറ നിയമോപദേശത്തിന് നിര്‍ദേശിച്ചിരിക്കുകയാണ്.
നീണ്ടകരയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മാണത്തിന്‍െറ ടെന്‍ഡര്‍ സൗത്ത് ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിനാണ് നല്‍കിയത്. ഇതില്‍ ക്രമക്കേടുണ്ടെന്നാണ് ധനകാര്യപരിശോധനവിഭാഗം പറയുന്നത്. ഒരു കമ്പനിയുടെ ടെന്‍ഡര്‍ മാത്രമേ ആദ്യം ലഭിച്ചിരുന്നുള്ളൂ. വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വീണ്ടും ടെന്‍ഡര്‍ നടത്താതെ സൗത്ത് ഇന്ത്യന്‍ കണ്‍സ്ട്രക്ഷന് കരാര്‍ നല്‍കി. 21.88 കോടിക്കാണ് ഭരണാനുമതി നല്‍കിയിരുന്നത്. കരാര്‍ നല്‍കിയത് 27.85 കോടിക്കായിരുന്നു. ഇതുവഴി 5.97 കോടി സര്‍ക്കാറിന് നഷ്ടംവന്നു. പൊതുമരാമത്ത് വകുപ്പിന്‍െറ പൊതു ടെന്‍ഡര്‍ മാനദണ്ഡങ്ങളും ലംഘിച്ചു. നടപടികളിലും തുടര്‍നടപടികളിലും മേല്‍നോട്ടത്തിലും പിഴവ് വന്നു.
മെക്കാനിക്കല്‍ മറൈന്‍ എന്‍ജിനീയര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നിര്‍മാണപ്രവര്‍ത്തനം നടത്തേണ്ട സ്ഥലത്തുനിന്ന് മണല്‍ നീക്കംചെയ്യാനുള്ള അനുമതി ടെന്‍ഡര്‍ കൂടാതെ നല്‍കി, അനുവദിച്ചതില്‍ കൂടുതല്‍ മണല്‍ കടത്തി എന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഈ നഷ്ടം ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുകയും വിജിലന്‍സ് അന്വേഷണം നടത്തുകയും വേണമെന്നും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.