ഇരുവൃക്കകളും തകരാറിലായ പ്രവാസി യുവാവ് ചികിത്സാ സഹായം തേടുന്നു
text_fieldsമലപ്പുറം: ഇരുവൃക്കകളും തകരാറിലായ പ്രവാസി യുവാവ് ചികിത്സാ സഹായം തേടുന്നു. ഒമാനില്‍ ജോലി ചെയ്തിരുന്ന മലപ്പുറം ആലംകോട് നെല്ലിശ്ശേരി മേലേപ്പുരയ്ക്കൽ പരേതനായ ശശിധരന്റെ മകൻ എം.എസ്. സജീഷാ(32)ണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും വേണ്ടി സഹായത്തിനായി അഭ്യർഥിക്കുന്നത്.
പ്രായമായ അമ്മ, ഭാര്യ, ഒരു മാസം പ്രായമുള്ള മകൾ എന്നിവരുടെ ഏക ആശ്രയമാണ് സജീഷ്. ഇദ്ദേഹത്തിന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞുപോന്നത്. ഒമാനിൽ ജോലിക്കിടെ ആറു മാസം മുൻപാണ് സജീഷിന് വൃക്ക രോഗം പിടിപ്പെട്ടത്. തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു ചികിത്സ.
വൃക്ക മാറ്റിവയ്ക്കുകയല്ലാതെ വേറെ ചികിത്സയില്ലെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി ഏകദേശം 25 ലക്ഷം രൂപ വേണ്ടിവരും. ഇപ്പോൾ ആഴ്ചയിൽ മൂന്ന് വട്ടം ഡയാലിസിസ് നടത്തുന്നുണ്ട്. ഒരു പ്രാവശ്യം ഡയാലിസിസിന് 5,000 രൂപയും മരുന്നിന് 4,000 രൂപയും വേണം. നാട്ടുകാർ ചേർന്ന് സജീഷിന് ചികിത്സാ സമിതി രൂപീകരിച്ചിട്ടുണ്ട്. മാതാവ് ജയയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
NAME: JAYA C.
BANK: SOUTH INDIAN BANK
BANK ACCOUNT NO.: 0391053000004497
IFSC : SIBL0000391.
BRANCH: EDAPPAL BRANCH
MOBILE NO. +919567822568.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.