സംവരണേതര വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം: സപ്ലിെമൻററി ലിസ്റ്റ് തയാറാക്കും
text_fieldsതിരുവനന്തപുരം: പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായി സംവരണാനുപാതം ഉറപ്പാക്കുന്നതിന് റാങ്ക് ലിസ്റ്റിനൊപ്പം ഇ.ഡബ്ല്യു.എസ് (ഇക്കണോമിക്കലി വീക്കർ സെക്ഷൻ) സപ്ലിമെൻററി ലിസ്റ്റ് കൂടി തയാറാക്കാൻ പി.എസ്.സി തീരുമാനിച്ചു.
സംവരണേതര വിഭാഗങ്ങൾക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണത്തിന് കഴിഞ്ഞ ഒക്ടോബർ 23ന് ഉദ്യോഗനിയമനത്തിൽ ഈ നിയമം ബാധകമാക്കി വിജ്ഞാപനമിറക്കിയിരുന്നു.
തുടർന്നാണ് നിലവിലുള്ളതും തുടർന്ന്, പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ കമീഷൻ തീരുമാനിച്ചത്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജേണലിസം, എറണാകുളം ജില്ലയിൽ സൈനികക്ഷേമവകുപ്പിൽ വെൽെഫയർ ഓർഗനൈസർ തസ്തികളിലേക്കുള്ള ഓൺലൈൻ പരീക്ഷ നടത്താനും കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ ചീഫ് (ഇവാല്വേഷൻ ഡിവിഷൻ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും കമീഷൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.