Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നാക്ക സാമ്പത്തിക...

മുന്നാക്ക സാമ്പത്തിക സംവരണം; കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ. സുധാകരന്‍

text_fields
bookmark_border
മുന്നാക്ക സാമ്പത്തിക സംവരണം; കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ. സുധാകരന്‍
cancel

മുന്നോക്ക സാമ്പത്തിക സംവരണം വിഷയത്തിൽ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍,വിദ്യാഭ്യാസ മേഖലയില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കാതെയും അവരുടെ അവകാശത്തെ കവരാതെയും ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

നിലവില്‍ അര്‍ഹതപ്പെട്ടവരുടെ അവകാശം നഷ്ടപ്പെടുത്തുന്ന നടപടി ഉണ്ടാകാന്‍ പാടില്ല. സാമൂഹ്യനീതി ഉറപ്പാക്കേണ്ടത് അനിവാര്യവും അത്യാവശ്യവുമാണ്. പഠിക്കാന്‍ കഴിവുണ്ടായിട്ടും വ്യവസ്ഥിതികളുടെ പേരില്‍ നീതി നിഷേധിക്കുന്നതും മാറ്റിനിര്‍ത്തുന്നതും പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ലെന്നും സുധാകരന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ews reservationsupreme courtK Sudhakaran
News Summary - financial reservation; K. Sudhakaran said that the court verdict is welcome
Next Story