ബി.ജെ.പി ഭരണത്തില്‍ സാമ്പത്തിക സ്ഥിതി ദയനീയം -ശശി തരൂര്‍ എം.പി
text_fieldsകല്പറ്റ: ബി.ജെ.പി ഭരണത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും വളര്‍ച്ച ശരാശരിയും വളരെ മോശമാണെന്നും തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലാണെന്നും ശശി തരൂര്‍ എം.പി. കല്പറ്റ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് സ്പെഷല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്കി മുതലെടുക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്താറുള്ളത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 20 സീറ്റും നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.
മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിജയിച്ചുവെന്ന കാരണത്താല്‍ കോണ്‍ഗ്രസ് ഇല്ലാതായെന്ന് പറയുന്നതില്‍ യാഥാർഥ്യമില്ല. അഞ്ച് ശതമാനം വോട്ടിന്റെ വ്യത്യാസം ലോക്സഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും മറികടക്കാനാവുമെന്നും തരൂര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, കെ. പി.സി.സി. അംഗം പി.പി. ആലി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സി.എ. അരുണ്‍ദേവ്, അമല്‍ ജോയി, ലയണല്‍ മാത്യു, ശ്രീജിത്ത് കുപ്പാടിത്തറ, ഹര്‍ഷല്‍ കോന്നാടന്‍, ബി. സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, മുത്തലിബ് പഞ്ചാര, ബിന്‍ഷാദ് മുട്ടില്‍, അജ്നാസ് തരിയോട്, രോഹിത് ബോധി, ഷഫീഖ്, സുഹൈല്‍ കമ്പളക്കാട്, ഷാഫി പുല്പാറ, രേണുക കോട്ടത്തറ, മുഹമ്മദ്ഫെബിന്, ബാദുഷ കാര്യമ്പാടി, ആഷിഖ് വൈത്തിരി, ആഷിഖ് കമ്പളക്കാട് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.