Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2024 5:22 AM GMT Updated On
date_range 5 Feb 2024 5:22 AM GMTകെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും കൈത്താങ്ങ്, 128.54 കോടി അനുവദിച്ചു; പുതിയ ഡീസല്‍ ബസുകള്‍ക്ക് 92 കോടി
text_fieldsbookmark_border
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ നാലാം ബജറ്റിലും കെ.എസ്.ആര്‍.ടി.സിക്ക് ധനസഹായം അനുവദിച്ചു. 128.54 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയത്.
കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി രൂപ ബജറ്റിൽ മാറ്റിവെച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 4917.92 കോടി സർക്കാർ അനുവദിച്ചു.
കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നത്. ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
കൊച്ചി മെട്രോക്ക് 239 കോടി രൂപയും കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ 5 കോടിയും ബജറ്റിൽ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story