Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനഭൂമി പട്ടയത്തിലെ...

വനഭൂമി പട്ടയത്തിലെ വ്യവസ്ഥ മറയാക്കി ഭൂവുടമകള്‍ ചട്ടം ലംഘിച്ചതായി കണ്ടെത്തൽ

text_fields
bookmark_border
വനഭൂമി പട്ടയത്തിലെ വ്യവസ്ഥ മറയാക്കി ഭൂവുടമകള്‍ ചട്ടം ലംഘിച്ചതായി കണ്ടെത്തൽ
cancel

അടിമാലി: 1993ലെ പ്രത്യേക ചട്ടപ്രകാരം സര്‍ക്കാര്‍ വിതരണം ചെയ്ത വനഭൂമി പട്ടയത്തിലെ വ്യവസ്ഥകളുടെ മറവിൽ ഭൂവുടമകള്‍ ചട്ടലംഘനം നടത്തിയതായി കണ്ടെത്തല്‍. തുടർന്ന്​, ഇത്തരം ഭൂമിയുടെ കാര്യത്തിൽ സര്‍ക്കാര്‍ കര്‍ശന പരിശോധനക്ക് നിര്‍ദേശം നല്‍കി.

വനഭൂമി പട്ടയത്തില്‍ ഉപജീവന മാര്‍ഗമെന്നനിലയില്‍ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന ചട്ടത്തി​െൻറ മറപിടിച്ചാണ് റിസോര്‍ട്ട്-റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഇത്തരം ഭൂമി വാങ്ങിക്കൂട്ടി ചട്ടലംഘനം നടത്തുന്നത്. 1977ന് മുമ്പ്​ കുടിയേറിയ കര്‍ഷകര്‍ക്ക് വ്യവസ്ഥകളോടെ പ്രത്യേക ചട്ടപ്രകാരമാണ് പട്ടയം നല്‍കിയത്.

1993ലെ എല്‍.എ പട്ടയത്തില്‍ വാണിജ്യപരമായ ചെറിയ നിര്‍മാണത്തിന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഇതി​െൻറ മറവിൽ ഇടുക്കി പൂപ്പാറയില്‍ വാണിജ്യാവശ്യത്തിന്​ ബഹുനില കെട്ടിടം പണിതതായി കണ്ടെത്തിയതിനെത്തുടർന്ന്​ പട്ടയം റദ്ദാക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പലയിടത്തും ഗുരുതര ചട്ടലംഘനം കണ്ടെത്തിയത്. പലയിടത്തും ഹോം സ്‌റ്റേ, ക്യാമ്പ് ഷെഡ് തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നിർമാണപ്രവര്‍ത്തനമാണ് നടത്തിയത്. ഇതിന് പഞ്ചായത്ത്-വില്ലേജ് ജീവനക്കാരുടെ ഒത്താശയുമുണ്ട്.

1964ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച പട്ടയങ്ങള്‍ക്ക് വാണിജ്യപരമായ അനുമതിയില്ലെന്നിരിക്കെ പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം പട്ടയവസ്തുവില്‍ നിരവധി പെട്രോള്‍ പമ്പുകള്‍ ഉൾപ്പെടെ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന്​ നല്‍കിയ എന്‍.ഒ.സികളും ലൈസന്‍സുകളും പരിശോധനക്ക് വിധേയമാക്കും.

1964 ചട്ടപ്രകാരമുളള പട്ടയവസ്തുവില്‍ കൃഷിയും താമസിക്കുന്നതിനാവശ്യമായ വീടുനിര്‍മാണവുമായി ബന്ധപ്പെട്ടല്ലാതെ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇതുസംബന്ധിച്ച കേസ് സെപ്റ്റംബര്‍ രണ്ടിന് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ്​ 1993 ലെ വനഭൂമി പട്ടയത്തിലും ക്രമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയത്. ഇതോടെ ഇത്തരം ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ്​ പുതുക്കുന്നതിലടക്കം വലിയ പ്രതിസന്ധി ഉടലെടുക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്​.

സര്‍ക്കാറിനൊപ്പം നിന്ന ഹൈറേഞ്ച് സംരക്ഷണ സമിതി കഴിഞ്ഞ ദിവസം സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരരംഗത്ത് വന്നത് 1993 വനഭൂമി പട്ടയത്തിന്മേല്‍ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതി​െൻറ മുന്നോടിയാണെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adimaliPattayamviolation of rules
News Summary - Finding that landowners violated rules provisions of Forest Land documents
Next Story