വാഹന ദുരുപയോഗം: കോഴിക്കോട് മുൻ കലക്ടര്‍ പ്രശാന്തിന് 25 ലക്ഷം പിഴ
text_fieldsകോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗപ്പെടുത്തിയെന്ന പരാതിയില്‍ കോഴിക്കോട് ജില്ല മുന്‍ കലക്ടര്‍ എൻ. പ്രശാന്തിന് വൻതുക പിഴ. 25,73,385 രൂപ പിഴ അടക്കാനാണ് സംസ്ഥാന ധനവകുപ്പ് ഉത്തരവിട്ടത്. മലബാര്‍ ഡെവലപ്മെൻറ് ഫോറം പ്രസിഡൻറ് കെ.എം. ബഷീര്‍ നല്കിയ പരാതിയെ തുടർന്ന് വിശദമായ അന്വേഷണ ശേഷമാണ് നടപടി. കോഴിക്കോട് ജില്ല കലക്ടറായിരിക്കെ, മണൽവേട്ട സ്ക്വാഡിനുവേണ്ടി വാങ്ങിയ കാർ സ്വന്തം വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായാണ് കെണ്ടത്തിയത്. 2015 സെപ്റ്റംബർ എട്ടുമുതല്‍ ഈ വര്‍ഷം സെപ്റ്റംബർ എട്ടുവരെയുള്ള പലിശ 6,35,411 രൂപയടക്കമാണ് നഷ്ടപരിഹാരമായി 25,73,385 രൂപ ഈടാക്കുകയെന്ന് കെ.എം. ബഷീര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അനുയോജ്യമല്ലാത്ത വാഹനങ്ങള്‍ വാങ്ങുകയും വാഹനം കോഴിക്കോട് താലൂക്ക് മണല്‍ സ്ക്വാഡിന് നല്‍കാതിരിക്കുകയും ചെയ്തതിനാൽ 11,76,688 രൂപയാണ് സര്‍ക്കാറിന് നഷ്ടമെന്ന് പരാതിയിൽ പറഞ്ഞു. 31,852 കി.മീറ്റർ ദൂരം സ്വകാര്യ ആവശ്യങ്ങൾക്കായി ഫോർഡ് ആസ്പയർ വാഹനം പ്രശാന്ത് ഉപയോഗിച്ചതായി ധനവകുപ്പ് പരിശോധനയിൽ വ്യക്തമായി. ഇന്ധന ചെലവുകൾക്കും താൽക്കാലിക ഡ്രൈവറുടെ ശമ്പളത്തിനും മറ്റും 2,91,353 രൂപ റിവര്‍ മാനേജ്മെൻറ് ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്. 2015-16ല്‍ റിവര്‍ മാനേജ്മെൻറ് ഫണ്ടില്‍നിന്ന് അധികമായി ചെലവഴിച്ച തുകയായ 5,52,613 രൂപയും പ്രശാന്ത് സര്‍ക്കാറിന് നല്‍കണമെന്ന് വിവരാവകാശപ്രകാരം ലഭിച്ച ഉത്തരവിൽ പറയുന്നു.
മണല്‍വേട്ട സ്ക്വാഡിന് ഉപയോഗിക്കാൻ രണ്ട് മഹീന്ദ്ര ബൊലോറ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഉത്തരവിന് വിരുദ്ധമായി ഫോര്‍ഡ് ആസ്പയറിെൻറ രണ്ടു കാറുകള്‍ വാങ്ങിയാണ് മുൻ കലക്ടർ ചട്ടലംഘനം നടത്തിയത്. ചുവന്ന ബോര്‍ഡ് അഴിച്ചുമാറ്റി വാഹനം വീട്ടാവശ്യത്തിന് ഉപയോഗിച്ചു. രണ്ടാമത്തെ വാഹനം കോഴിക്കോട് താലൂക്ക് മണല്‍ സ്ക്വാഡിന് കൈമാറാതെ പരിശീലനത്തിനുവന്ന സബ് കലക്ടർക്ക് നല്കിയതും ചട്ടലംഘനമായി.
2017 ഫെബ്രുവരി ഒമ്പതിനാണ് വിഡിയോ തെളിവുകള്‍ സഹിതം ചീഫ് സെക്രട്ടറിക്കും ധന വകുപ്പിനും പരാതി നല്‍കിയത്. സെക്രേട്ടറിയറ്റ് ഫിനാന്‍സ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കി. മാധ്യമങ്ങളിലെ വാർത്തയെ തുടർന്ന് 14,740 കി.മീറ്റർ ദൂരം വാഹനം ഒാടിയതിെൻറ ചെലവായ 82,680 രൂപ റിവർ മാനേജ്മെൻറ് ഫണ്ടിേലക്ക് പ്രശാന്ത് 2017ൽ അടച്ചിരുന്നു. സംഭവത്തെക്കുറിച്ച് പ്രശാന്തിെൻറ പ്രതികരണം ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.