മരുന്നുവാങ്ങാൻ ഇറങ്ങിയാൽ പോലും പിഴ; അടച്ചുപൂട്ടലിൽ വലഞ്ഞ് കൊച്ചി നിവാസികൾ
text_fieldsമട്ടാഞ്ചേരി: അന്നന്ന് തൊഴിലെടുത്ത് നിത്യവൃത്തി കഴിക്കുന്ന കൊച്ചിക്കാർ അടച്ചുപൂട്ടലിൽ നട്ടം തിരിയുകയാണ്. സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളായ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖല കോവിഡിെൻറ പേരിൽ അടച്ചുപൂട്ടിയിട്ട് 24 ദിവസം തികയുന്നു.
വൈദ്യസഹായം േതടാൻ പോലും കഴിയാത്ത വിധത്തിൽ മുക്കും മൂലയുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. മേഖലയിലെ 80 ശതമാനം പേരും ദിവസ വേതനക്കാരാണ്. ലോക്ഡൗൺ വേളയിൽ സന്നദ്ധ സംഘടനകളുടെ സഹായം ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അവരും തളർന്ന അവസ്ഥയിലാണ്. ചില സംഘടനകൾ മാത്രമാണ് കരുതലുമായെത്തുന്നത്.
ജനപ്രതിനിധികൾപോലും തിരിഞ്ഞു നോക്കാത്തത്് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധം പൂർണമായും പൊലീസിനെ ഏൽപിച്ചതോടെ പട്ടിണി ദുരിതത്തിന് പുറമേ പിഴ നൽകാൻ പ്രത്യേകം പണം കണ്ടെത്തേണ്ട അവസ്ഥയാണ് കൊച്ചിക്കാർക്ക്.
അവശ്യ സാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്നവർക്കും ഇലക്ട്രിക്കൽ, പ്ലമ്പിങ് ജോലികൾ ചെയ്യുന്നവർക്കും പൊലീസ് വലിയ പിഴയാണ് ചുമത്തുന്നത്. ഒരു ദിവസമെങ്കിലും ജോലിക്ക് പോയാൽ കുട്ടികൾക്ക് ബിസ്കറ്റെങ്കിലും വാങ്ങി നൽകാൻ കഴിയുമല്ലോയെന്നാണ് ഗൃഹനാഥൻമാർ പറയുന്നത്.
രോഗവ്യാപനം രൂക്ഷമായ പ്രദേശം മൈക്രോ കെണ്ടയ്ൻമെൻറ് സോണാക്കി മറ്റുള്ളവരെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിക്കൂടേ എന്ന ചോദ്യവും ഉയരുന്നു. രണ്ടാഴ്ചകൂടി അടച്ചിടൽ തുടരുമെന്നാണ് ജില്ല ഭരണകൂടത്തിെൻറ വാക്കുകളിൽനിന്ന് മനസ്സിലാകുന്നത്. അങ്ങനെയെങ്കിൽ പട്ടിണി മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും നാട്ടുകാർ പറയുന്നു. അതിനിടെ, കോവിഡ് പോസിറ്റിവായവരെ ആശുപത്രിയിലേക്ക് മാറ്റാൻ തയാറാകുന്നിെല്ലന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കൊച്ചിയെ മറ്റൊരു കശ്മീരാക്കരുത് –വികസന വേദി
മട്ടാഞ്ചേരി: പ്രദേശമാകെ അടച്ചുപൂട്ടി ജനങ്ങളുടെ പ്രശ്നങ്ങൾ എന്തെന്ന് മനസ്സിലാക്കാതെ കൊച്ചിയെ മറ്റൊരു കശ്മീരാക്കി മാറ്റാനുള്ള ശ്രമമാണ് കോവിഡിെൻറ പേരിൽ അധികൃതരുടേതെന്ന് മട്ടാഞ്ചേരി വികസന സമിതി ചെയർമാൻ കെ.ബി. ഹനീഫ്. മോശമായ രീതിയിലാണ് ജനങ്ങളോട് പൊലീസിെൻറ പെരുമാറ്റം.
അവശ്യസാധനങ്ങൾ വിൽക്കുന്ന ചെറുകടകൾക്ക് ഉച്ചക്ക് ഒന്നുവരെയാണ് പ്രവർത്തന സമയം. എന്നാൽ, ജനം തൊഴിലിന് പോകാൻ പറ്റാതെ സാധനങ്ങൾ എങ്ങനെ വാങ്ങുമെന്ന് അധികൃതർ ചിന്തിക്കുന്നില്ല.
ജനപ്രതിനിധികളുടെ വാക്കുപോലും മുഖവിലയ്ക്കെടുക്കാതെ പൊലീസ്രാജാണ് കൊച്ചിയിൽ. ചുമതലയുള്ള മന്ത്രി മേഖലയിലേക്ക് തിരിഞ്ഞുനോക്കാൻപോലും തയാറായിട്ടില്ല.
ഇങ്ങനെ പോയാൽ ജനം താമസിയാതെ തെരുവിലിറങ്ങുമെന്നും അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും കെ.ബി. ഹനീഫ് ആവശ്യപ്പെട്ടു.
'ഹാർബർ തുറന്നില്ലെങ്കിൽ പട്ടിണി മരണം'
മട്ടാഞ്ചേരി: സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും മത്സ്യബന്ധനം അനുവദിച്ചിട്ടും കൊച്ചിയിൽ തുറക്കാൻ അനുവദിക്കാത്തത് പട്ടിണി മരണത്തിന് വഴിവെക്കുമെന്ന് കൊച്ചി ഫിഷറീസ് ഹാർബർ കോഓഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി എം.മജീദ്.
ഹാർബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളും ബോട്ടുടമകളും വലിയ പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രി പറഞ്ഞത് പോലെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മത്സ്യബന്ധനം നടത്താൻ അനുവദിക്കണം.
കൊല്ലം ഹാർബർ കെണ്ടയ്ൻമെൻറ് സോണിലായിട്ടും ഹാർബറിന് പ്രവർത്തനാനുമതിയുണ്ട്. കൊച്ചിയോട് മാത്രം വിവേചനം ശരിെല്ലന്നും അധികൃതർ തീരുമാനം പുനഃപരിശോധിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.