വിവരം നൽകിയില്ല; 12,500 രൂപ പിഴ ശിക്ഷ
text_fieldsതിരുവനന്തപുരം: ഭൂജലവകുപ്പിൽ 2011 ഒക്ടോബർ 18ന് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ വിവരം നൽകാതിരുന്നതിന് 12,500 രൂപ പിഴ. തിരുവനന്തപുരം ആറാലുംമൂട് അരങ്കമുകൾ കൊല്ലവിളാകം ഡി. രാജേന്ദ്രൻ നൽകിയ അപേക്ഷയിലാണ് നടപടി. ഭൂജലവകുപ്പ് ഡയറക്ടറായി എട്ടുവർഷം മുമ്പ് വിരമിച്ച ബാബു എൻ. ജോസഫിനെയാണ് ശിക്ഷിച്ചത്. സൂപ്രണ്ടിങ് ഹൈഡ്രോജിയോളജിസ്റ്റ് തസ്തികയിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ആയിരിക്കെ 2011ൽ ലഭിച്ച വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാത്തതിനാണ് ശിക്ഷ. വിവരാവകാശ കമീഷണർ ഡോ. കെ.എം. ദിലീപിേന്റതാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.