യാത്രക്കാരുടെ ശ്രദ്ധക്ക്; െട്രയിനിൽ പിഴയിടൽ കർശനമാക്കുന്നു
text_fieldsതൃശൂർ: ട്രെയിൻ യാത്രയിൽ കരുതൽ ഇല്ലെങ്കിൽ ഇനി പിഴ നിങ്ങളെ തേടിയെത്തും. പിഴയിനത്തിൽ വമ്പൻ തുക പരിച്ചെടുക്കാൻ ട്രാവലിങ് ടിക്കറ്റ് എക്സാമിനർമാർക്ക് (ടി.ടി.ഇ) റെയിൽവേ നിർദേശം നൽകി. ചീഫ് ടി.ടി.ഇമാർ പ്രതിമാസം മൂന്നുലക്ഷവും സാധാരണ ടി.ടി.ഇമാർ ഒന്നര ലക്ഷവുമാണ് ജൂലൈ മുതൽ പിരിച്ചുനൽകേണ്ടത്. ശമ്പള മാനദണ്ഡം അനുസരിച്ചാണ് തുകയുടെ ഏറ്റക്കുറച്ചിൽ. ഒരു ലക്ഷത്തിൽ അധികം ശമ്പളം വാങ്ങുന്നവരാണ് മൂന്ന്ലക്ഷം പിരിക്കേണ്ടത്. താഴെയുള്ളവർ ഒന്നര ലക്ഷവും.
തുക ഒപ്പിക്കാൻ പാടുപെടുന്നതിനാൽ നിസ്സാര കാര്യങ്ങൾക്കുപോലും പിഴവീഴുമെന്ന് ഉറപ്പ്. ടിക്കറ്റിന് വില കൂട്ടാതെ ഇതര വരുമാനം ലഭ്യമാക്കുന്നതിെൻറ ഭാഗമാണ് പുതിയ നീക്കം.കേരളത്തിൽ 95 ശതമാനം പേരും ടിക്കറ്റ് എടുത്ത് യാത്ര െചയ്യുന്നവരാണെന്ന് തിരുവനന്തപുരം ഡിവിഷനൽ മാനേജർ സാക്ഷ്യെപ്പടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലക്ഷ്യം നേടാൻ കിതക്കുകയാണ് സ്ക്വാഡിലെ അടക്കം ജീവനക്കാർ. വിവിധ വീഴ്ച്ചകൾക്ക് 250 രൂപ പിഴയാണ് റെയിൽവേ ഇൗടാക്കുന്നത്. സൂപ്പർഫാസ്റ്റ് ടെയിനുകൾക്ക് 15 രൂപയാണ് അധികം നൽകേണ്ടത്. ഇത് എടുക്കാതെ യാത്രചെയ്താൽ 250 രൂപകൂടി നൽേകണ്ടിവരും. സാധാരണടിക്കറ്റിൽ സ്ലീപ്പർകോച്ചിൽ യാത്രചെയ്യുന്നവരെ ജനറൽകോച്ചുകളിലേക്ക് മാറ്റുകയാണ് പതിവ്. ഇനി ഇത്തരക്കാരും പിഴ നൽകേണ്ടി വന്നേക്കും.
സെക്കൻഡ് ക്ലാസ് സ്ലീപ്പർ ടിക്കറ്റിൽ 100 കിലോമീറ്റർ പരിധിയിൽ 35 കിലോ ലഗേജ് കൊണ്ടുപോകാം. ഒരു മീറ്റർ നീളവും അര മീറ്റർ വീതിയുമുള്ള പെട്ടിയാണ് ഉപയോഗിക്കേണ്ടത്. ഇതിലെ വ്യത്യാസത്തിനും വേണമെങ്കിൽ പിഴ ഇൗടാക്കാം. കൊണ്ടുപോകുന്ന വസ്തുക്കളുടെ സ്വഭാവവും പരിശോധിക്കപ്പെടും. തീവണ്ടി മാറി കയറുന്ന പതിവ് കേരളത്തിൽ ഏറെയാണ്. ഇക്കാര്യത്തിൽ ശ്രദ്ധ ഉൗന്നി യാത്രക്കാരുടെ അശ്രദ്ധയെ പിഴിയുന്നതിനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
എത്ര ശ്രമിച്ചിട്ടും ലക്ഷ്യത്തിൽ എത്താൻ പെടാപ്പാട് പെടുകയാണ് ടി.ടി.ഇമാർ. അതുകൊണ്ട് തന്നെ മലയാളികൾക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഇരകളാണ്. സാധാരണ ടിക്കറ്റ് എടുത്ത് സ്ലീപ്പറിൽ യാത്രചെയ്യുന്ന ഇത്തരക്കാരിൽ നിന്നും 500 രൂപ മുതൽ ഇൗടാക്കുന്നുണ്ട്. 2002 മുതലാണ് പ്രതിമാസ ടാർജറ്റ് ഭീകരമായി വർധിപ്പിക്കുന്നത്. അന്ന് 50,000ത്തിലേക്ക് ചുവടുമാറിയതിന് പിന്നാലെ പടിപടിയായി കയറുകയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഒറ്റയടിക്ക് ഒന്നരലക്ഷത്തോളം രൂപയുടെ വർധനയാണ് വരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.