അതിജീവിതമാര്‍ക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം എഫ്.ഐ.ആര്
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചശേഷം മാത്രമേ ഇരകളെ സമീപിക്കൂവെന്ന് പ്രത്യേക അന്വേഷണസംഘം. എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരിക്കും റിപ്പോർട്ടിൽ പ്രാഥമികാന്വേഷണം നടത്തുക. റിപ്പോർട്ട് പഠിച്ച ശേഷം വീണ്ടും പ്രത്യേക അന്വേഷണസംഘം യോഗം ചേരും. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ 56 പേരെ വീണ്ടും ബന്ധപ്പെടും. മൊഴി നല്കാന് താല്പര്യം പ്രകടിപ്പിക്കാത്ത അഭിനേതാക്കളെ അന്വേഷണസംഘം നേരിട്ട് കാണും.
അതിജീവിതമാര്‍ക്ക് കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമുണ്ടെങ്കിലേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യൂ. അതേസമയം പോക്സോ സംഭവങ്ങളിൽ ഉടനടി നടപടിയെടുക്കും. നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും ഇവരിൽ നിന്നുള്ള മൊഴിയെടുപ്പ്. ഇത് പത്ത് ദിവസത്തിനകം പൂർത്തിയാക്കാനും തീരുമാനമായി.
കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേകസംഘത്തിന് സർക്കാർ കൈമാറിയത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഒരു തരത്തിലും മാധ്യമങ്ങൾക്കടക്കം ചോർന്നുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.