കരുവാറ്റയിൽ തീപിടിത്തം; കട പൂർണമായി കത്തി നശിച്ചു, 25 ലക്ഷത്തിന്‍റെ നാശനഷ്ടം
text_fieldsഹരിപ്പാട്: കരുവാറ്റയിലുണ്ടായ തീപിടിത്തത്തിൽ കട കത്തി നശിച്ചു. ദേശീയപാതക്കരുകിൽ കരുവാറ്റ ആശ്രമം ജങ്ഷന് സമീപം ലൈല നിവാസിൽ സനൽ മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള കാർഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വിൽക്കുന്ന കർഷകന്റെ കട എന്ന സ്ഥാപനമാണ് പൂർണമായും കത്തി നശിച്ചത്.
പുലർച്ചെ അഞ്ചു മണിയോടെ കടക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ഉടമയെ വിവരമറിയിച്ചത്. ഹരിപ്പാട് നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തിയപ്പോഴേക്കും കടയും മുഴുവൻ സാധനസാമഗ്രികളും കത്തിയമർന്നു.
കടക്കുള്ളിൽ തീ പടർന്നതിന് ശേഷം മേൽക്കൂരയിലേക്ക് വ്യാപിച്ചതിനാൽ തീപിടിത്തം ആരും അറിഞ്ഞിരുന്നില്ല. കടക്കുള്ളിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും കത്തിച്ചാമ്പലായി. ഇരുമ്പ് തൂണുകളിൽ ടിൻ ഷീറ്റും ഇഷ്ടികയും മേൽക്കൂര ഓടും ഷീറ്റും ഉപയോഗിച്ചാണ് കട നിർമിച്ചിരുന്നത്.
പൊലീസും കെ.എസ്.ഇ.ബി.അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.