വനപാലകരുടെ മരണം: പൾപ്പ് കമ്പനിയിൽ മതിയായ സാമഗ്രികളില്ലാത്തത് തിരിച്ചടിയായി
text_fieldsഷൊർണൂർ: ദേശമംഗലം കൊറ്റമ്പത്തൂരിൽ തീപിടിച്ച് മൂന്ന് വനപാലകർ മരിച്ചത് ഇവിടെ പ്രവർത്തിക്കുന്ന പൾപ്പ് കമ്പനിയ ിൽ തീയണക്കാനുള്ള മതിയായ സാമഗ്രികളില്ലാത്തതിനാൽ. വനംവകുപ്പിൽ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് എച്ച്.എൻ.എൽ കമ്പനി പ്രവർത്തിക്കുന്നത്.
ആദ്യകാലങ്ങളിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി കുറച്ച് വർഷങ്ങളായി നഷ്ടത്തിലാണെന്ന് പറയുന്നു. ഇതിനാൽ കമ്പനിയിൽ ഇത്തരം കാര്യങ്ങൾ നടത്തേണ്ട വാച്ചർമാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും ആവശ്യമായ സാമഗ്രികളും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. അഗ്നിശമന സാമഗ്രികളൊന്നും ഇവിടെയില്ലെന്ന് വനംവകുപ്പധികൃതർ തന്നെ പറയുന്നു.
ഇടക്കിടെ ഈ ഭാഗത്ത് തീപടർന്ന് പിടിക്കാറുണ്ട്. വനപാലകരും കമ്പനിയിലുള്ളവരും നാട്ടുകാരും ജീവൻ പണയപ്പെടുത്തിയാണ് തീയണക്കാറുള്ളത്. കഴിഞ്ഞ വർഷവും ഇവിടെ തീപടർന്നിരുന്നു. ഇത്തവണ തീ പടർന്നിട്ട് നാല് ദിവസമായി. മുപ്പതോളം പേർ ഇവിടെ തീയണക്കാനുണ്ടായിരുന്നതായി റേഞ്ച് ഓഫിസർ പറഞ്ഞു. കുന്നിൻ പ്രദേശമായതിനാൽ അഗ്നിശമന ജീവനക്കാർക്ക് പലപ്പോഴും കാഴ്ചക്കാരായി നിൽക്കാനേ കഴിയുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.