കണ്ണൂരിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം; ഇൻജക്ഷൻ റൂം പൂർണമായും കത്തിനശിച്ചു
text_fieldsപാപ്പിനിശേരി (കണ്ണൂർ): പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം. നിരവധി സാധന സാമഗ്രികൾ കത്തി നശിച്ചു. ആശുപത്രിയിലെ ഇൻജക്ഷൻ റൂം പൂർണമായും കത്തിനശിച്ചു. റഫ്രിജറേറ്ററിൽനിന്നുള്ള ഷോർട്ട് സർക്യൂട്ട് കാരണമാണ് തീ പിടിച്ചതെന്നാണ് അനുമാനം.
ചൊവാഴ്ച പുലർച്ചെയാണ് സംഭവം. ഇൻജക്ഷൻ മുറിയിൽ തീകത്തുന്നത് കണ്ട് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കണ്ണൂരിൽ നിന്ന് അഗ്നിശമന യൂനിറ്റ് എത്തുമ്പോഴേക്കും തീയണഞ്ഞിരുന്നു. ആശുപത്രിയിൽ കിടത്തിചികിത്സ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുത്തുവരുന്നു. രണ്ടു വർഷം മുൻപും ഇതേ ആശുപത്രിയിൽ വൻ തീപിടിത്തമുണ്ടായിരുന്നു.
അസി. സ്റ്റേഷൻ ഓഫിസർമാരായ കെ. പുരുഷോത്തമൻ, എ. കുഞ്ഞിക്കണ്ണൻ, ഫയർ ആന്റ് റസ്ക്യൂ ഓഫിസർ പി.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.