ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ തീപിടിത്തം
text_fieldsആലപ്പുഴ: നഗരത്തിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ തീപിടിത്തം. സി.സി.എന്‍.ബി റോഡില്‍ കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപത്തെ ബാങ്കിന്‍െറ കോണ്‍വന്‍റ് സ്ക്വയര്‍ ശാഖയിലാണ് തീപിടിത്തമുണ്ടായത്.
കമ്പ്യൂട്ടറും എ.സിയും ഫര്‍ണിച്ചറും കത്തിനശിച്ചു. ലോക്കറില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും സുരക്ഷിതമാണെന്ന് ചീഫ് മാനേജര്‍ എം.വി. എബ്രഹാം അറിയിച്ചു.
ശനിയാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. എ.സി.ജെ മാന്‍ഷന്‍ എന്ന ഇരുനില കെട്ടിടത്തിന്‍െറ താഴത്തെ നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മുകള്‍ നിലയില്‍ ബാങ്കിന്‍െറ റീജനല്‍ ഓഫിസ്, കെ.എസ്.എഫ്.ഇ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച്, ആര്‍.ആര്‍ സ്പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ ഓഫിസ് എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കിനോടുചേര്‍ന്ന എ.ടി.എമ്മിലേക്കുള്ള പവര്‍ സപൈ്ള യൂനിറ്റിലുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. രാവിലെ നടക്കാന്‍ ഇറങ്ങിയവര്‍ എ.ടി.എം കൗണ്ടറില്‍നിന്ന് പുക ഉയരുന്നതുകണ്ട് വിവരം ഫയര്‍ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് സംഘം രണ്ടര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.