കൊച്ചി നഗരമധ്യത്തിൽ വൻ അഗ്നിബാധ; കോടികളുടെ നഷ്ടം
text_fieldsകൊച്ചി: നഗരമധ്യത്തിൽ ബഹുനില കെട്ടിടത്തിൽ പ്രവർത്തിച്ച ചെരിപ്പുകമ്പനി ഗോഡൗൺ കത് തിനശിച്ചു. എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനുസമീപം കളത്തിപ്പറമ്പിൽ റോഡിലെ അ ഞ്ചുനില കെട്ടിടത്തിൽ പാരഗൺ കമ്പനി ഗോഡൗണായ ഫാൽക്കൺ ഏജൻസീസ് പ്രൈവറ്റ് ലിമിറ്റഡി ലാണ് തീപിടിത്തം. സംഭവസമയം ഇരുപതിലേറെ ജീവനക്കാർ സ്ഥാപനത്തിൽ ഉണ്ടായിരുന്നെങ്ക ിലും എല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ ്രാഥമികനിഗമനം. രാവിലെ 11.45 ഒാടെയാണ് സംഭവം.
സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന ്നത് തടയാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നി ന്നും നാവികസേന, സിയാൽ, പോർട്ട് ട്രസ്റ്റ്, ബി.പി.സി.എൽ എന്നിവയുടെയും അറുപതിലേറെ അ ഗ്നിരക്ഷ യൂനിറ്റുകൾ നാലര മണിക്കൂറിേലറെ ശ്രമിച്ചാണ് തീ അണച്ചത്. താഴെ നിലയിൽ ഒ ഴികെ കെട്ടിടത്തിൽ ഉണ്ടായ ചെരിപ്പും ബാഗുകളും പൂർണമായും കത്തിയമർന്നു. അഞ്ചുകോടിയുടെ ഉൽപന്നങ്ങൾ ഗോഡൗണിലുണ്ടായിരുന്നതായി കമ്പനി അധികൃതർ പറഞ്ഞു.
വിശദ പരിശോധനക്കുശേഷമേ കൃത്യം നഷ്ടം കണക്കാക്കാനാകൂ.
കോട്ടയം, ബംഗളൂരു എന്നിവിടങ്ങളിലെ ഫാക്ടറികളിൽനിന്ന് ഉൽപന്നങ്ങൾ ഇവിടെ എത്തിച്ചാണ് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള വിതരണക്കാർക്ക് നൽകിയിരുന്നത്. വൈദ്യുതി തടസ്സത്തെത്തുടർന്ന് സംഭവത്തിന് തൊട്ടുമുമ്പ് ജീവനക്കാർ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. പിന്നാലെ വൈദ്യുതി എത്തി. ഇതിനിെട ഉണ്ടായ തീപ്പൊരിയാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് കരുതുന്നത്.
കെട്ടിടത്തിെൻറ താഴെ നില രണ്ടുതട്ടായി ഷോറൂമും ഗോഡൗണുമായി തിരിച്ചിട്ടുണ്ട്. മുകൾ ഭാഗത്ത് ചെരിപ്പുകൾ പ്രദർശിപ്പിച്ചിരുന്നു.
േഗാഡൗണിന് പിന്നിലാണ് ആദ്യം തീ കണ്ടത്. ചെരിപ്പുകൾ നിറച്ച ഹാർഡ്ബോർഡ് പെട്ടികളിൽ തീ പടർന്നശേഷമാണ് ശ്രദ്ധയിൽപെട്ടതെന്ന് ജീവനക്കാർ പറഞ്ഞു.
ചില്ലു പാനലുകൾ അടർന്നുവീഴാൻ തുടങ്ങിയതോടെ അഗ്നിശമന സംവിധാനമുള്ള ഭാഗത്തേക്ക് ജീവനക്കാർക്ക് എത്താൻ കഴിയാതായി.
ഇടുങ്ങിയ േറാഡിലേക്ക് ഫയർ എൻജിൻ എത്താനുള്ള തടസ്സവും രക്ഷാപ്രവർത്തനം വൈകിച്ചു. പൊലീസ് എത്തി അടുത്ത ഫ്ലാറ്റുകളിൽനിന്നും മറ്റുകെട്ടിടങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു. സമീപത്തെ ഗേൾസ് സ്കൂളിന് അവധി നൽകി.
ബി.പി.സി.എല്ലിൽനിന്ന് എത്തിച്ച ഫോം പ്രയോഗിച്ചതോടെയാണ് തീ നിയന്ത്രണവിധേയമായത്. മേയർ സൗമിനി ജയിൻ, കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല എന്നിവരും അസി. കമീഷണർ എ. സുരേഷിെൻറ നേതൃത്വത്തിൽ വൻ െപാലീസ് സംഘവും സ്ഥലത്തെത്തി. സംഭവം വിശദമായി അന്വേഷിക്കുമെന്ന് കലക്ടർ അറിയിച്ചു.
സെൻട്രൽ പൊലീസ് കേസെടുത്തു. പൊലീസ് ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും വിശദപരിശോധന നടത്തും.
സംശയ സാഹചര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് എ.സി.പി എ. സുരഷ് പറഞ്ഞു.
ബി.പി.സി.എല്ലിൽനിന്ന് എത്തിച്ച ഫോം പ്രയോഗിച്ചതോടെയാണ് തീ നിയന്ത്രണവിധേയമായത്. മേയർ സൗമിനി ജയിൻ, കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല എന്നിവരും അസി. കമീഷണർ എ. സുരേഷിെൻറ നേതൃത്വത്തിൽ വൻ െപാലീസ് സംഘവും സ്ഥലത്തെത്തി. സംഭവം വിശദമായി അന്വേഷിക്കുമെന്ന് കലക്ടർ അറിയിച്ചു. സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും വിശദപരിശോധന നടത്തും. സംശയകരമായ സാഹചര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് എ.സി.പി എ. സുരഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.