കുട്ടിയെ രക്ഷിക്കാനിറങ്ങിയ പിതാവടക്കം കിണറ്റിൽ കുടുങ്ങി; രക്ഷയായത് അഗ്നിരക്ഷാസേന
text_fieldsമൂവാറ്റുപുഴ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ നാല് വയസ്സുകാരിക്കും പിതാവ് ഉൾെപ്പടെ രക്ഷിക്കാനിറങ്ങിയ മൂന്നുപേർക്കും കരകയറാൻ തുണയായത് അഗ്നിരക്ഷാസേന.
തിങ്കളാഴ്ച ഉച്ചക്ക് രേണ്ടാടെ ആവോലി വള്ളിക്കടയിലാണ് സംഭവം. വള്ളിക്കട പാലമറ്റത്തിൽ രാഹുലിെൻറ മകൾ നിധാര കൂട്ടുകാരുമായി കളിക്കുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ പിതാവ് രാഹുലും ബന്ധുക്കളായ ഉണ്ണികൃഷ്ണൻ, നിഥിൽ എന്നിവരും കുട്ടിയെ രക്ഷിക്കാൻ ഒന്നിനുപിറകെ ഒന്നായി കിണറ്റിലിറങ്ങി. ആദ്യം ഇറങ്ങിയ രാഹുൽ കുട്ടിയെ വെള്ളത്തിൽ ഉയർത്തിപ്പിടിച്ചുകിടന്നു. ശേഷം കിണറ്റിലിറങ്ങിയ മറ്റുള്ളവർക്കും കയറാനായില്ല.
30 അടി താഴ്ചയുള്ള കിണറ്റിൽ ഏഴ് അടിയോളം വെള്ളമുണ്ടായിരുന്നു. എല്ലാവരും കിണറ്റിൽ കുടുങ്ങിയതോടെ വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ഓഫിസർ പി.കെ. സുരേഷ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.