എടയാർ ഭാഗത്തുണ്ടായ തീപിടിത്തം: രണ്ട് പേർ ചികിൽസയിലുണ്ടെന്ന് മെഡിക്കൽ കോളജ്
text_fieldsകൊച്ചി: ശനിയാഴ്ച(ഇന്നലെ) രാത്രി 11.40 ന് എടയാർ ഭാഗത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് ഒഡീഷ സ്വദേശികളായ നാല് പേരെ എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ മരിച്ച നിലയിലും മൂന്ന് പേരെ പൊള്ളലേറ്റ നിലയിലും ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രം പ്രധാൻ (45) ആണ് മരിച്ചത്.
ഗുരു (35) എന്നയാളെ 35 ശതമാനം പൊള്ളലേറ്റ നിലയിലും, കൃഷ്ണ (20) എന്നയാളെ 25 ശതമാനം പൊള്ളലേറ്റ നിലയിലുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രണ്ടുപേരെയും മെഡിക്കൽ കോളജ് പൊള്ളൽ ചികിത്സാലയത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സകൾ നൽകിവരുന്നു. പ്രണവ് (20) എന്നയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് പരിശോധനകൾ നടത്തി വിട്ടയച്ചു. ഒഡീഷ കാണ്ഡമാൽ ജില്ലയിലെ ഗുഡയഗിരി ബ്ലോക്കിൽ സിർക്കി വില്ലേജിൽ നിന്നുള്ളവരാണ് എല്ലാവരുമെന്ന് മെഡിക്കൽ കേളജ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.