Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2022 7:17 AM GMT Updated On
date_range 22 Nov 2022 7:49 AM GMTഎസ്.ഐ പരീക്ഷ നടന്ന സ്കൂളിൽ തീപിടിത്തം; ഫോണുകളും ബാഗുകളും കത്തി നശിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ചാലയിൽ എസ്.ഐ പരീക്ഷ നടന്ന നഗരത്തിലെ സ്കൂളിൽ തീപിടിത്തം. 12 മണിയോടെ ചാല തമിഴ് സ്കൂളിലാണ് സംഭവം.
ഉദ്യോഗാർഥികളുടെ മൊബൈൽ ഫോണുകളും ബാഗുകളും സൂക്ഷിച്ചിരുന്ന മുറിയിലായിരുന്നു തീപിടിത്തം. പത്തിലധികം ഫോണുകളും ബാഗുകളും കത്തി നശിച്ചു.
ഉച്ചയോടെയാണ് ഉദ്യോഗാർഥികളുടെ ഫോണും ബാഗും സൂക്ഷിച്ചിരുന്ന മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇതേതുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് തീപിടിച്ചതായി സ്ഥിരീകരിച്ചത്.
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം അടക്കമുള്ളവ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story