സെക്രട്ടറിയേറ്റിൽ തീപിടിത്തം; ഫയലുകൾ കത്തി നശിച്ചു, സംഘർഷാവസ്ഥ
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കിൽ തീപിടിത്തം. ഇവിടെയുള്ള പ്രോേട്ടാകോൾ ഒാഫിസിലും ജലസേചനമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഒാഫിസിന് സമീപം വരെയും തീപടർന്നു. ചില ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. വൈകുന്നേരം അേഞ്ചാടെയാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രോട്ടോകോള്‍ ഓഫിസറുടെ ഓഫിസ് ഇവിടെയുള്ളതാണ് വിഷയത്തിെൻറ ഗൗരവം വർധിപ്പിക്കുന്നത്. വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത്, മതഗ്രന്ഥം കൊണ്ടുവന്ന സംഭവം എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടത് പൊതുഭരണവകുപ്പിനോടും പ്രോട്ടോകോള്‍ ഓഫിസറോടുമാണ്.
അതിനാൽ ഇവിടെ ഉണ്ടായ തീപിടിത്തം ദുരൂഹത വർധിപ്പിക്കുന്നു. എന്നാൽ, സ്വർണക്കടത്തുൾപ്പെടെ തെളിവുകൾ നശിപ്പിക്കാൻ ഫയലുകൾ കത്തിച്ചതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പല നിർണായക രേഖകളും കത്തിനശിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ. സുരേന്ദ്രനും പറഞ്ഞു. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. മാധ്യമപ്രവർത്തകരെ ചീഫ്സെക്രട്ടറി വിശ്വാസ്മേത്ത എത്തി സെക്രേട്ടറിയറ്റിൽനിന്ന് പുറത്താക്കി. സ്ഥലം എം.എൽ.എ വി.എസ്. ശിവകുമാറിനെ കയറ്റിവിടാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേൻറാൺമെൻറ് ഗേറ്റിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി.
നിർണായക ഫയലുകൾ ഇവിടെ
സെക്രേട്ടറിയറ്റിലെ എല്ലാ വകുപ്പുകളുടെയും നിയന്ത്രണം പൊതുഭരണവകുപ്പിനാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകളും നയതന്ത്രപരമായ കാര്യങ്ങള്‍ക്ക് അനുവാദം കൊടുക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളും സൂക്ഷിക്കുന്നത് ഇവിടെയും പ്രോേട്ടാകോൾ ഒാഫിസിലുമാണ്.
സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന കസ്റ്റംസും എൻ.െഎ.എയും എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് പൊതുഭരണവകുപ്പിന് കത്ത് നല്‍കിയിരുന്നു. സെക്രേട്ടറിയറ്റിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻ.െഎ.എ കത്ത് നൽകിയിട്ടും പൊതുഭരണവകുപ്പ് ദൃശ്യങ്ങൾ കൈമാറിയിട്ടില്ല.
മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ ഫയലുകളും അന്വേഷണസംഘം പ്രോട്ടോകോള്‍ ഓഫിസറോട് ചോദിച്ചിരുന്നു. സി-ആപ്റ്റിലെ വാഹനത്തില്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതടക്കമുള്ള കാര്യങ്ങളും ചോദിച്ചിരുന്നു.
എന്നാല്‍, ചില ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിെച്ചന്നായിരുന്നു പൊതുഭരണവകുപ്പ് നൽകിയ വിശദീകരണം. ആ സാഹചര്യം നിലനിൽക്കുേമ്പാൾ അതുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ തീപിടിത്തമുണ്ടായത് ദുരൂഹത വർധിപ്പിക്കുന്നതാണ്.
പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ല –അഡീഷനല്‍ സെക്രട്ടറി
തിരുവനന്തപുരം: പ്രധാന ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷനല്‍ സെക്രട്ടറി പി. ഹണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാന ഫയലുകളൊന്നും തീപിടിത്തമുണ്ടായ മുറിയില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് ജീവനക്കാർ ക്വാറൻറീനിലായിരുന്നു. രണ്ടുപേര്‍ മാത്രമാണ് ജോലിെക്കത്തിയത്. കമ്പ്യൂട്ടറില്‍നിന്നുള്ള ഷോർട്ട്സര്‍ക്യൂട്ടാണ് തീപിടിത്ത കാരണം. ഉടന്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയും തീ പൂര്‍ണമായി കെടുത്തുകയും ചെയ്തു. വിവിധ െഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. നാല് മാസത്തിന് മുമ്പുള്ള ഫയലുകളാണവയെന്നും കൂട്ടിച്ചേർത്തു.
Live Updates
- 25 Aug 2020 4:40 PM GMT
അന്വേഷണത്തിന് പ്രത്യേകസംഘം
തീപിടിത്തം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ മേൽനോട്ടത്തിലാണ് അന്വേഷണം. സ്പെഷൽ സെൽ എസ്.പി വി. അജിത്താണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഹെഡ്ക്വാർട്ടേഴ്സ് ഐ.ജി പി. വിജയൻ ദൈനദിന മേൽനോട്ടം വഹിക്കും.
- 25 Aug 2020 2:46 PM GMT
പ്രതിപക്ഷം ഗവർണറെ കാണുന്നു
സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കാണുന്നു.
- 25 Aug 2020 2:34 PM GMT
യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം
യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
- 25 Aug 2020 2:32 PM GMT
കോഴിക്കോട്ടും പാലക്കാട്ടും യുവമോർച്ച പ്രതിഷേധം
സെക്രട്ടറിയേറ്റിലെ തീപ്പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് കോഴിക്കോട്ടും പാലക്കാട്ടും യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചു
- 25 Aug 2020 2:31 PM GMT
ക്രൈംബ്രാഞ്ച് അന്വേഷിക്കും
സെക്രട്ടറയേറ്റിലെ തീപിടിത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും
- 25 Aug 2020 2:14 PM GMT
ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് യു ഡി എഫ് കൺവീനർ
കൊച്ചി: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തം ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു.
സർക്കാർ നേരിടുന്ന സ്വർണക്കടത്ത് ആരോപണം അടക്കമുള്ളവയിലെ നിർണായക വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടുത്തം ദുരൂഹത ഉയർത്തുന്നതാണ്. സുപ്രധാന രേഖകൾ ഉണ്ടായിരുന്ന പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന അട്ടിമറിയെക്കുറിച്ച് സംസ്ഥാന സർക്കാർ ഏജൻസികൾ അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്ത് വരില്ല.
പൊതുജന താൽപര്യം മുൻനിർത്തി ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് ബെന്നി ബഹനാൻ ആവശ്യപ്പെട്ടു
- 25 Aug 2020 2:03 PM GMT
ഗൗരവതരമല്ലെന്ന് ചീഫ് സെക്രട്ടറി
തീപിടിത്തം ഗൗരവതരമല്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. കത്തിയതിൽ സുപ്രധാന ഫയലുകളില്ലെന്ന് ചീഫ് പ്രോട്ടോക്കോൾ ഓഫിസർ സുനിൽ കുമാർ വ്യക്തമാക്കി.
- 25 Aug 2020 1:53 PM GMT
എൻ.ഐ.എ അന്വേഷിക്കണം
സെക്രട്ടറിയേറ്റ് മന്ദിരത്തിലെ തീപിടിത്തം എൻ.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
- 25 Aug 2020 1:51 PM GMT
നാളെ സംസ്ഥാനത്ത് യു.ഡി.എഫ് കരിദിനം
സെക്രട്ടറിയേറ്റ് മന്ദിരത്തിലെ തീപ്പിടിത്തത്തിൽ അട്ടിമറി ആരോപിച്ച് നാളെ സംസ്ഥാനത്ത് യു.ഡി.എഫ് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു
- 25 Aug 2020 1:37 PM GMT
ഹൈകോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണം -യു.ഡി.എഫ് കൺവീനർ
കൊച്ചി: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ഹൈകോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.