പത്താം ക്ലാസ് വിദ്യാർഥിനി തീകൊളുത്തി മരിച്ചു
text_fieldsതിരുവല്ല: പത്താം ക്ലാസ് വിദ്യാർഥിനി കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ചു. മീന്തലക്കര തെങ്ങനാംകുളത്ത് അജിയുടെ മകൾ അഭിരാമിയാണ് (15) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. നിക്കോൾസൺ സ്കൂളിലെ വിദ്യാർഥിനിയാണ്.
തിങ്കളാഴ്ച വിദ്യാർഥി സമരത്തെത്തുടർന്ന് അവധിയായിരുെന്നങ്കിലും സ്പെഷൽ ക്ലാസിനായി പോകാൻ വസ്ത്രം മാറാൻ അഭിരാമി മുറിയിൽ കയറിയതിനുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. തിരുവല്ലയിൽനിന്ന് അഗ്നിശമനസേന വിഭാഗമെത്തിയാണ് തീയണച്ചത്. ആശുപത്രിയിൽ എത്തിക്കുംമുമ്പ് മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ ശരീരത്തിൽ മണ്ണെണ്ണയുടെ അംശം കണ്ടെത്തി. ആത്മഹത്യക്കുറിപ്പും കിട്ടിയതായി ഡിവൈ.എസ്പി ആർ. ചന്ദ്രശേഖരപിള്ള പറഞ്ഞു. സുധയാണ് മാതാവ്. എസ്.സി.എസ് സ്കൂൾ വിദ്യാർഥി അഭിജിത്താണ് സഹോദരൻ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് പാമല ഡിവൈൻ വെർഷിപ് സെൻറർ സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.