Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​...

കോഴിക്കോട്​ കലക്​ടറേറ്റിൽ തീപിടിത്തം; ഫയലുകൾ നശിച്ചു

text_fields
bookmark_border
കോഴിക്കോട്​ കലക്​ടറേറ്റിൽ തീപിടിത്തം; ഫയലുകൾ നശിച്ചു
cancel
camera_alt???????? ??? ???????? ?? ??????? ???????????
കോഴിക്കോട്​: കലക്​ടറേറ്റിൽ തീപിടിത്തം. വെള്ളിയാഴ്​ച ഉച്ചക്ക്​ 2.40ഒാടെയാണ്​ ഇ^ബ്ലോക്കിൽ രണ്ടാം നിലയിൽ തപാൽ വകുപ്പിനോടു ചേർന്ന ഡൈനിങ്​ ഹാളിൽ ജീവനക്കാർ തീയും പുകയും കണ്ടത്​. നിരവധി ഫയലുകൾ കത്തിനശിച്ചിട്ടുണ്ട്​. തീപിടിത്തം നടക്കു​േമ്പാൾ വളരെ കുറച്ചു പേർ മാത്രമാണ്​ ഹാളിലുണ്ടായിരുന്നത്​. 
ഡൈനിങ്​ ഹാൾ സ്​ഥിതിചെയ്യുന്ന നിലയൊന്നാകെ കനത്ത പുകനിറഞ്ഞു. ശ്വാസം മുട്ടലും അസ്വസ്​ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന്​ സമീപത്തെ ഒാഫിസുകളിൽനിന്ന്​ ജീവനക്കാർ വെളിയിലിറങ്ങി. വെള്ളിമാടുകുന്നിൽനിന്നും ബീച്ചിൽനിന്നുമായി ഫയർ ഒാഫിസർ ജോമിയുടെ നേതൃത്വത്തിൽ ഫയർഫോഴ്​സി​​െൻറ അഞ്ചു​ യൂനിറ്റുകൾ സ്​ഥലത്തെത്തി തീയണക്കുകയായിരുന്നു. 

ജീവനക്കാരും രക്ഷാപ്രവർത്തനത്തിന്​ മുന്നിട്ടിറങ്ങി. തീപിടിത്തത്തിനു പിന്നിൽ ഇലക്​ട്രിക്കൽ ഷോർട്ട്​ സർക്യൂട്ടാകാമെന്നാണ്​ ഫയർഫോഴ്​സ്​ നിഗമനം. എന്നാൽ, സ്വിച്ച്​ ബോർഡുകൾക്കൊന്നും കേടുപാടും മറ്റും ഇല്ലാത്തതിനാൽ ഇൗ സംശയം കെ.എസ്​.ഇ.ബി അധികൃതർ തള്ളി. ഷോർട്ട്​ സർക്യൂട്ടാണാ അതോ മറ്റു കാരണങ്ങളാണോ എന്നതിനെക്കുറിച്ച്​ ​ശാസ്​ത്രീയ പരിശോധനക്കുശേഷം മാത്രമേ പറയാൻ കഴിയൂവെന്ന്​ ജില്ല ദുരന്ത നിവാരണ സമിതി ഡെപ്യൂട്ടി കലക്​ടർ പി.പി. കൃഷ്​ണൻകുട്ടി പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭ ഇലക്​ഷനുമായി ബന്ധപ്പെട്ട രേഖകൾ കത്തിനശിച്ചിട്ടുണ്ട്​. കസേരകൾ, പഴയ ​ൈടപ്​​റൈറ്റർ​, ഫോ​േട്ടാകോപ്പി ഉപകരണങ്ങളും കത്തിനശിച്ചവയിൽ ഉൾപ്പെടും. മറ്റു രേഖകൾ ഉണ്ടോ എന്ന കാര്യം കൂടുതൽ പരിശോധനക്കുശേഷം മാത്രമേ പറയാനാവൂവെന്ന്​ കലക്​ടറേറ്റ്​ അധികൃതർ അറിയിച്ചു.  കൺട്രോൾ റൂം പൊലീസും നടക്കാവ്​ പൊലീസും രംഗത്തെത്തി. സംഭവസ്​ഥലം പൊലീസ്​ ബ്ലോക്ക്​ ചെയ്​തു. നടക്കാവ്​ പൊലീസ്​ സംഭവത്തെക്കുറിച്ച്​ അന്വേഷണം നടത്തുന്നുണ്ട്​. അതിനിടെ, കെ.എസ്​.ഇ.ബി ഉദ്യോഗസ്​ഥരും പൊതുമരാമത്ത്​ ഉ​േദ്യാഗസ്​ഥരും കെട്ടിടത്തിലെ വൈദ്യുതി വിതരണ സംവിധാനങ്ങളും മറ്റും പരിശോധിച്ചു.

ഒരുവിധ സുരക്ഷ സംവിധാനവുമില്ല; എന്തും സംഭവിക്കാം
കോഴിക്കോട്​: ഭാഗ്യവും ജീവനക്കാരുടെയും ഫയർഫോഴ്​സി​​െൻറയും തക്കസമയത്തെ ഇടപെടലുമാണ്​ തീപിടിത്തത്തിൽനിന്ന്​ കലക്​ടറേറ്റിനെ രക്ഷിച്ചത്​. ഒരുവിധ സുരക്ഷ സംവിധാനവുമില്ലാത്ത ഇവിടത്തെ ഒാഫിസുകളിൽ എന്ത്​ അത്യാഹിതവും സംഭവിക്കാവുന്ന സാഹചര്യമാണ്​ നിലവിലുള്ളത്​. തീപിടിത്തം അടുത്ത മുറികളിലേക്ക്​ പടർന്നിരുന്നെങ്കിൽ ചിത്രം മറ്റൊന്നാ​േയനെ. കലക്​ടറേറ്റിലെയും സിവിൽ സ്​റ്റേഷനിലെയും ഭൂരിപക്ഷം ഒാഫിസുകളിലും അഗ്​നിശമന ഉപകരണങ്ങ​ളും മറ്റുമില്ല.  തീപിടിത്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനവും ആർക്കും ലഭിച്ചിട്ടില്ല. പുതിയ കെട്ടിടങ്ങൾക്ക്​ പെർമിറ്റ്​ കിട്ടണമെങ്കിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന്​ നിയമമുണ്ടെങ്കിലും അവയില്ലാതെ ഇഷ്​ടംപോലെ ഒാഫിസുകൾ സിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്നത്​ കാണാം. അതു കൂടാതെ​ ഇൻഡക്​ഷൻ കുക്കറും വാട്ടർ ഹീറ്ററുമെല്ലാം ഒാഫിസുകളിലും ഹാളുകളിലും ജീവനക്കാർ ചായ ഉണ്ടാക്കാനും വെള്ളം തിളപ്പിക്കാനും മറ്റും ഉപയോഗിച്ചുവരുന്നുണ്ട്​. അതു കൃത്യസമയത്ത്​ ഒാഫ്​ ചെയ്യാനോ നിയന്ത്രിക്കാനോ ഒരു സംവിധാനവുമില്ല. ഇത്തരം ഉപകരണങ്ങളിൽനിന്നും​ ഷോർട്ട്​ സർക്യൂട്ടിനുള്ള സാധ്യതയുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekerala newsmalayalam newscollectoratekozhikode News
News Summary - fire kozhikode collectorate- Kerala news
Next Story