Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലാസ്​റ്റിക്​ നിർമാണ...

പ്ലാസ്​റ്റിക്​ നിർമാണ യൂണിറ്റ്​ തീപിടിത്തം: സമഗ്രാന്വേഷണമെന്ന്​ അഗ്​നിശമന സേന

text_fields
bookmark_border
Fire-At-TVM
cancel

തിരുവനന്തപുരം: മൺവിള വ്യവസായ എസ്​േറ്ററ്റിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്​റ്റിക്കി​​​​​​​​​​​​​​െൻറ നിർമാണ യൂനിറ്റിലുണ്ടായ തീപിടിത്തത്തെ കുറിച്ച്​ സമഗ്രാന്വേഷണം നടത്തുമെന്ന്​ അഗ്​നിശമന സേന​ അറിയിച്ചു. പൊലീസും അഗ്​നിശമന സേനയും സംയുക്​തമായിട്ടായിരിക്കും അന്വേഷണം നടത്തുക. തീപൂർണമായി അണഞ്ഞശേഷം കെട്ടിടം ഫൊറൻസിക്​ സംഘം പരിശോധിക്കും.

ഷോർട്ട്​ സർക്യൂട്ടാണ്​ തീപിടിത്തത്തിന്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം. യൂണിറ്റിലെ ഒര​ു നിലയിൽ കഴിഞ്ഞ ദിവസം ഷോർട്​ സർക്യൂട്ട്​ മൂലം ചെറുതായി തീപിടിച്ചിരുന്നു. അത്​ ഉടൻ അണക്കുകയും ചെയ്​തു. നിലവിൽ അതി​​​െൻറ താഴെ നിലയിൽ നിന്നാണ്​ തീ പടർന്ന്​. അത്​ പെ​െട്ടന്ന്​ മറ്റിടങ്ങളിലേക്ക്​ വ്യാപിക്കുകയായിരുന്നു.

12 മണിക്കൂർ ശ്രമത്തി​െനാടുവിൽ തീ അണക്കാൻ അഗ്​നിശമന സേനക്കായി. എന്നാലും ചിലയിടങ്ങളിൽ ​ഇപ്പോഴും െചറു രീതിയിൽ തീ കത്തുന്നുണ്ട്​. കെട്ടിടത്തി​​​െൻറ പലഭാഗങ്ങളും കത്തിനശിച്ച്​ തൂണുകൾക്കും ചുമരുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്​. കെട്ടിടത്തിനകത്തു കടന്ന്​ പരിശോധിക്കുന്നതിന്​ ഇത്​ തടസമാകു​െമന്ന്​ കണ്ട്​ കൂടുതൽ ബലക്ഷയമുള്ള ഭാഗങ്ങൾ അഗ്​നിശമന സേന പൊളിച്ചുമാറ്റി.

തീപിടിത്തത്തെ തുടർന്ന്​ വിഷപ്പുക ശ്വസിച്ച്​ രണ്ടുപേർ ആശുപത്രിയിലായ സംഭവത്തി​​​െൻറ പശ്​ചാത്തലത്തിൽ കെട്ടിടത്തി​​​െൻറ രണ്ടു കിലോ മീറ്റർ ചുറ്റളവിൽ സ്​കൂളകൾക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു.

ഫാക്​ടറി തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന്​ അധികൃതർ അറിയിച്ചു. സമീപ പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായങ്ങളൊന്നും സംഭവിച്ചിട്ടില്ല. നാലു നിലകെട്ടിടം പൂർണമായി കത്തിനശിച്ചതിനാൽ കോടികളുടെ നഷ്​ടമാണ്​ കണക്കാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekerala newsfire forcemalayalam newsmanvilaThiruvananthapuram News
News Summary - Fire at Plastic Unit: Probe the Reason - Kerala news
Next Story