Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് പ്ലാസ്​റ്റിക് നിർമാണ യൂനിറ്റിൽ വൻ തീപിടിത്തം; രണ്ടുപേർ ആശുപത്രിയിൽ -VIDEO

text_fields
bookmark_border
തിരുവനന്തപുരത്ത് പ്ലാസ്​റ്റിക് നിർമാണ യൂനിറ്റിൽ വൻ തീപിടിത്തം; രണ്ടുപേർ ആശുപത്രിയിൽ -VIDEO
cancel

തിരുവനന്തപുരം: മൺവിള വ്യവസായ എസ്​േറ്ററ്റിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്​റ്റിക്കി​​​​​​​​​​​​​െൻറ നിർമാണ യൂനിറ്റിൽ വൻ തീപിടിത്തം. നാലു നിലയുള്ള കെട്ടിടം കത്തിയമര്‍ന്നു. കോടികളുടെ നഷ്​ടം കണക്കാക്കുന്നു. ആളപായമില്ലെന്ന് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന്​ കരുതുന്നു. കമ്പനിക്ക്​ ഇവിടെയുള്ള മൂന്ന്​ യൂനിറ്റുകളില്‍ ഒന്നിലാണ് തീപിടിച്ചത്.

Manvila Fire Family Plastics

കെട്ടിടത്തി​​​​​​​​​​​​​െൻറ നാലാം നിലയിൽ നിർമാണം നടക്കുന്ന സ്ഥലത്താണ് തീ ആളിപ്പടർന്നത്. ബയോഗ്യാസ്, ഡീസല്‍ മറ്റു രാസവസ്തുക്കള്‍ തുടങ്ങിയവയുടെ സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്ന്​ കരുതുന്നു. പരിസര പ്രദേശത്തേക്കും തീ പടർന്നു. സ്ഥലത്തുനിന്ന്​ ആളുകളെ ഒഴിപ്പിച്ചു. കനത്ത പുക ശ്വസിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട രണ്ടുപേരെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

രാത്രി എട്ടോടെയാണ് മണ്‍വിള സ്വദേശി ജയറാം രഘു(31)വിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഒമ്പതോടെ കോന്നി സ്വദേശി ഗിരീഷും(31) മെഡിക്കല്‍ കോളജില്‍ അടിയന്തര ചികിത്സ തേടി. ഇവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കി. നിരീക്ഷണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

തീ കണ്ടതോടെ ഫാക്ടറിക്കുള്ളിലെ 120 ഓളം ജീവനക്കാർ ഓടി രക്ഷപ്പെട്ടതും സമീപവാസികളെ അവിടെനിന്നും മാറ്റിയതുമാണ് ആളപായം ഒഴിവാക്കാനായത്. പ്ലാസ്​റ്റിക് ആയതിനാലാണ് തീ അണയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയത്. ഫാക്ടറിക്കുള്ളിൽ ഡീസൽ പ്ലാൻറും പ്ലാസ്​റ്റിക് മാലിന്യവുമായതിനാൽ തീ അണക്കാൻ സാധിക്കാതെയായി. ഫാക്ടറി കത്തി അമരുന്നതുവരെ കാത്തിരിക്കാമെന്ന തീരുമാനം അധികൃതർ കൈക്കൊണ്ടു. ഫാക്ടറിക്ക് സമീപ​െത്ത കെട്ടിടങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാൻ മുൻകരുതൽ കൈക്കൊണ്ടതിനാലാണ് തീ പുറത്തേക്ക് പടരാതിരുന്നത്.

രക്ഷാപ്രവർത്തനം പൊലീസിനും ഫയർഫോഴ്സിനും കടുത്ത വെല്ലുവിളിയായി. പ്ലാസ്​റ്റിക് ആയതിനാൽ സാധാരണ സംവിധാനങ്ങൾ ഉപയോഗിച്ചൊന്നുംതന്നെ തീ അണക്കാൻ സാധിച്ചില്ല. സ്ഫോടന ശബ്​ദങ്ങളും കെട്ടിടത്തി​​​​​​​െൻറ ഭാഗങ്ങൾ പൊളിഞ്ഞ് വീണതും ഭീതി പടർത്തി. തീക്കൊപ്പം വിഷപ്പുകയും പടർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. തീ സമീപത്തെ കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും പടർന്നുപിടിച്ചു. ഐ.എസ്ആർ.ഒ എയർപോർട്ട് അതോറിറ്റി എന്നിവിടങ്ങളിൽനിന്നും ഫയർ എൻജിനുകൾ എത്തി. എന്നാൽ, ഫാക്ടറി പൂർണമായും കത്തിയമർന്നത് അകത്തേക്ക് ഇറങ്ങിയുള്ള രക്ഷാപ്രവർത്തനം അസാധ്യമാക്കി. പ്രദേശത്ത്​ വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിച്ചു.

വ്യാഴാഴ്ച അഗ്രികൾചറൽ കോഓപറേറ്റിവ് സ്​റ്റാഫ് ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂറ്റി​​​​​​​​​​​​​െൻറ സ്വയംഭരണ പദവി പ്രഖ്യാപനത്തി​​​​​​​​​​​​​െൻറ ഉദ്ഘാടനം നടക്കുന്ന ചടങ്ങിന് അരികെയും തീ പിടിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങാണിത്​. സ്​റ്റേജ് കെട്ടിയിരുന്ന മതിലും സ്​റ്റേജും തീ പിടിച്ചു. പരിപാടിക്ക്​ കൊണ്ടുവന്ന ലൈറ്റ് പവർ യൂനിറ്റും കത്തിനശിച്ചു.

കെട്ടിടം നിലം പൊത്താറായി
തീ നിയന്ത്രണാതീതമായി പടർന്നതോടെ ഫാമിലിപ്ലാസ‌്റ്റിക‌് കെട്ടിടം നിലംപൊത്തുമെന്ന സ്ഥിതിയിലായി. അടിക്കടിയുണ്ടായ സ‌്ഫോടനങ്ങളിൽ കെട്ടിടത്തിൽ നിന്നും കോൺക്രീറ്റ‌് ചീളുകൾ വിവിധ ഭാഗങ്ങളിലേക്ക‌് തെറിച്ചു. തീപിടിച്ച കെട്ടിടത്തിന‌് 200 മീറ്റർ അകലെ കെമിക്കൽ ഗോഡൗണുള്ളത‌് ആശങ്ക വർധിപ്പിച്ചു. എന്നാൽ ഈ ഭാഗത്തേക്ക‌് തീ പടരാതിരിക്കാനുള്ള കൃത്യമായ ആസൂത്രണത്തോടെയായിരുന്നു രക്ഷാ പ്രവർത്തനം തുടരുന്നു. തീപിടുത്തത്തിൽ 500 കോടിയുടെ നഷ്ടമുണ്ടായതായി കമ്പനി അധികൃതർ അറിയിച്ചു.

വിശദമായി അന്വേഷിക്കുമെന്ന്​ പൊലീസ്​
തീപിടിത്തത്തെക്കുറിച്ച്​ വിശദമായി അന്വേഷിക്കുമെന്ന്​ പൊലീസ്​. സംഭവത്തിനു പിന്നിൽ അട്ടിമറിയുണ്ടോയെന്ന കാര്യവും പരിശോധിക്കും. രണ്ടു ദിവസം മുമ്പ്​ ഫാക്​ടറിക്കുള്ളിൽ തീപിടിത്തം ഉണ്ടായി. കഴക്കൂട്ടം പൊലീസും ഫയർഫോഴ്​സും എത്തുന്നതിനു മുമ്പുതന്നെ ഫാക്​ടറിയിലെ അഗ്​നിശമന ഉപകരണം ഉപയോഗിച്ച്​ ഫാക്​ടറി അധികൃതർ തീകെടുത്തിയിരുന്നു. അതിനും കുറച്ച്​ ദിവസം കഴിഞ്ഞാണ്​ വീണ്ടും വലിയ തീപിടിത്തമുണ്ടായത്​. വ്യാഴാഴ്​ച മുഖ്യമന്ത്രി പ​െങ്കടുക്കുന്ന പൊതുപരിപാടിയും ഇതിനടുത്തായിരുന്നു. അതിലേക്ക്​ തയാറാക്കിയ വേദിയും തീപിടിത്തത്തിൽ നശിച്ചിരുന്നു. കൂടാതെ, കിലോമീറ്ററുകൾക്കപ്പുറം ഇന്ത്യ-വെസ്​റ്റിൻഡീസ്​ ക്രിക്കറ്റ്​ മത്സരം ഗ്രീൻഫീൽഡ്​ സ്​റ്റേഡിയത്തിൽ നടക്കാനിരിക്കുകയുമാണ്​. അന്തരീക്ഷത്തിലേക്ക്​ ഉയർന്ന വിഷപ്പുക ആരോഗ്യപ്രശ്​നങ്ങൾ ഉണ്ടാക്കുമോയെന്ന മുന്നറിയിപ്പ്​ നിലനിൽക്കുന്നതിനാൽ വ്യാഴാഴ്​ച നടക്കാനിരിക്കുന്ന ക്രിക്കറ്റ്​ മത്സരവും ആശങ്കയിലാണ്​. മുമ്പ്​ മറ്റു സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ തീപിടിത്തങ്ങൾ ഉണ്ടായപ്പോൾ ക്രിക്കറ്റ്​ മത്സരങ്ങൾ മാറ്റിയ സംഭവം ഉണ്ടായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekerala newsmalayalam newsmanvilafanily plasticsThiruvananthapuram News
News Summary - fire at thiruvananthapuram manvila plastic making unit -kerala news
Next Story