തിരുവനന്തപുരത്ത് വീട്ടിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എം.ജിയില്‍ തീപിടിത്തമുണ്ടായ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃത ദേഹം തിരിച്ചറിഞ്ഞു. നെയ്യാറ്റിൻകര സ്വദേശി സ്റ്റാൻലി ജോസാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇയാൾ ഇ വിടെ വാടകക്ക് താമസിക്കുകയാണ്. ഭാര്യയും മകളും വിദേശത്താണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രി ഒമ്പതോടുകൂടിയാണ് പി.എം.ജിയിലെ വികാസ് ലെയ്നിലെ അഞ്ചാം നമ്പർ വീട്ടിൽ തീപിടിച്ചത്. മുകൾ നിലയിലെ കിടപ്പുമുറിയിൽ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസും ഫയർഫോഴ്സും എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് പൊളിച്ച് അകത്ത് കടന്ന് തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.