തീപിടിത്തം സ്വര്‍ണക്കടത്തിലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദ കേസുകളുടെ ഫയൽ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് സെക്രട്ടറിയേറ്റ് മന്ദിരത്തിലെ തീപിടിത്തത്തിന് പിന്നിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രോട്ടോക്കോള്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിൽ. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പ്രധാനഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ മറ്റു ജീവനക്കാര്‍ ക്വാറൻറീനിലായിരുന്നു. രണ്ട് ജീവനക്കാര്‍ മാത്രമാണ് ചൊവ്വാഴ്ച ജോലിക്ക് എത്തിയത്. വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. നാല് മാസത്തിന് മുന്‍പുള്ള ഫയലുകളാണിവ. പ്രധാന ഫയലുകളൊന്നും പ്രസ്തുത മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.