അമേരിക്കയിലെ അഗ്നിബാധ: മലയാളി കുടുംബത്തിലെ മൂന്നുപേരും മരിച്ചതായി സ്ഥിരീകരിച്ചു
text_fields
ചേര്‍ത്തല: യു.എസിലെ ന്യൂജഴ്സിയിലുണ്ടായ അഗ്നിബാധയില്‍ മലയാളി കുടുംബത്തിലെ മൂന്നുപേരും മരിച്ചതായി സ്ഥിരീകരിച്ചു. പട്ടണക്കാട് പുതിയകാവ് സ്കൂളിന് സമീപം ഗീതാഞ്ജലി വീട്ടില്‍ ദാമോദരന്‍ പിള്ളയുടെ മകന് ഡോ. വിനോദ് ബി. ദാമോദരന്‍ (44), ഭാര്യ ശ്രീജ (38), മകള്‍ ആര്‍ദ്ര (13) എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധു തിരിച്ചറിഞ്ഞത്. ഇവര്‍ താമസിച്ചിരുന്ന ന്യൂജഴ്സി ഹില്‍സ് ബരോവ് അപ്പാര്‍ട്മെന്റില്‍ തിങ്കളാഴ്ചയാണ് അഗ്നിബാധയുണ്ടായത്.
ദിവസവും നാട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്ന ഇവര്‍ അന്നുമുതല്‍ വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെ നാട്ടിലുള്ള മാതാപിതാക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിച്ച ഫ്ളാറ്റില്‍ അഗ്നിബാധ ഉണ്ടായതായി അറിഞ്ഞത്. തുടര്‍ന്നാണ് വെള്ളിയാഴ്ച വിനോദിന്‍െറ പിതൃസഹോദരിയുടെ മകള്‍ എ. മിനി സ്ഥലത്തത്തെി മൂവരുടെയും മൃതദേഹം തിരിച്ചറിഞ്ഞത്. സംസ്കാരം അവിടെ നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ന്യൂജഴ്സി റട്ട്ഗേഴ്സ് സര്‍വകലാശാലയിലെ റിസര്‍ച്ച് സയന്റിസ്റ്റാണ് ഡോ. വിനോദ്. ഭാര്യ ശ്രീജ തിരുവല്ല കൊടിയാടി സ്വദേശിനിയാണ്. മകള്‍ ആര്‍ദ്ര അവിടെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.