Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെടിക്കെട്ട് നിരോധനം:...

വെടിക്കെട്ട് നിരോധനം: ഉത്തരവ് ഭാഗികമായി റദ്ദാക്കി, രാത്രി 10 മുതൽ രാവിലെ ആറു വരെയുള്ള നിരോധനം തുടരും

text_fields
bookmark_border
വെടിക്കെട്ട് നിരോധനം: ഉത്തരവ് ഭാഗികമായി റദ്ദാക്കി, രാത്രി 10 മുതൽ രാവിലെ ആറു വരെയുള്ള നിരോധനം തുടരും
cancel

കൊച്ചി: ഓരോ ആരാധനാലയത്തിലെയും സാഹചര്യം കണക്കിലെടുത്ത്​ വെടിക്കെട്ടിനുള്ള സമയക്രമം സർക്കാറിനുതന്നെ തീരുമാനിച്ച്​ അനുമതി നൽകാനാകുമെന്ന്​ ഹൈകോടതി. ആരാധനാലയങ്ങളിൽ അസമയത്ത് കരിമരുന്ന്​ പ്രയോഗം വിലക്കി സിംഗിൾ ബെഞ്ച്​ പുറപ്പെടുവിച്ച ഉത്തരവ്​ ഭാഗികമായി റദ്ദാക്കിയുള്ള ഇടക്കാല ഉത്തരവിലാണ്​ ഡിവിഷൻ ബെഞ്ച്​ ഇക്കാര്യം വ്യക്തമാക്കിയത്​.

രാത്രി പത്തുമുതൽ രാവിലെ ആറുവരെ വെടിക്കെട്ടിന് നിരോധനമുണ്ടെങ്കിലും ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഇളവ്​ നൽകാൻ സർക്കാറിനാവുമെന്ന്​ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതായി ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവർ വ്യക്തമാക്കി. ആരാധനാലയങ്ങളിൽ അസമയത്ത് കരിമരുന്ന്​ പ്രയോഗം പാടില്ലെന്ന സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

അതേസമയം, എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ച വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള സിംഗിൾബെഞ്ച് നിർദേശം​ ഡിവിഷൻ ബെഞ്ച്​ റദ്ദാക്കി. ഇത്തരത്തിൽ പരാതി ആരും ഉന്നയിച്ചിരുന്നില്ലെന്ന്​ സർക്കാർ വാദിച്ചിരുന്നു.

മരടിലെ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമുള്ള വെടിക്കെട്ടുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ നൽകിയ ഹരജിയിലാണ്​ സിംഗിൾബെഞ്ച് അസമയത്തെ വെടിക്കെട്ട് നിരോധിച്ച്​ കഴിഞ്ഞയാഴ്ച ഉത്തരവിട്ടത്​. ഹരജിക്കു പുറത്തുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞതെന്നായിരുന്നു സർക്കാർ അപ്പീലിലെ വാദം. ഇത്​ കോടതി ശരിവെച്ചു.

അസമയം ഏതെന്ന്​ കോടതി വ്യക്തമാക്കിയിരുന്നില്ലെന്നും ഇഷ്ടാനുസരണം അസമയം വ്യാഖ്യാനിക്കാൻ ഇടയാക്കുന്നതാണ്​ ഉത്തരവെന്നും ​ സർക്കാറിനുവേണ്ടി അഡ്വക്കറ്റ്​ ജനറൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtFirecrackers ban
News Summary - Firecrackers ban: Single bench order relaxed by HC division bench
Next Story