പാലത്തിനടിയിൽ കിടന്നുറങ്ങിയ വയോധികന് രക്ഷകരായി അഗ്നിരക്ഷാസേന
text_fieldsഅടിമാലി: പാലത്തിനടിയിൽ ഉറങ്ങാൻ കിടന്ന വയോധികൻ ജലനിരപ്പ് ഉയർന്നതോടെ പുഴയിൽ കുടുങ്ങി. ഒരു രാത്രി മുഴുവൻ പാലത്തിനടിയിലെ തൂണിെൻറ തറയിൽ കഴിഞ്ഞ ബൈസൺവാലി മണ്ണിൽപുരയിടം ബേബിച്ചനെ (70) അതിസാഹസികമായി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
മുതിരപ്പുഴക്ക് കുറുകെ ഇരുപതേക്കർ ഭാഗത്തേക്കുള്ള പാലത്തിെൻറ തൂണിെൻറ തറയിലാണ് ബേബിച്ചൻ രാത്രി കിടന്നുറങ്ങാറുള്ളത്. പതിവുപോലെ ശനിയാഴ്ച രാത്രിയും പാലത്തിനടിയിൽ ഉറങ്ങിയെങ്കിലും കനത്ത മഴയിൽ പുഴയിൽ വെള്ളം പൊങ്ങിയതോടെ കരക്ക് കയറാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏേഴാടെയാണ് സമീപവാസിയായ സർപ്പക്കുഴിയിൽ ഷിജു സംഭവം കണ്ടത്. ഉടൻ നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു.
തുടർന്ന് മൂന്നാറിലെയും അടിമാലിയിലെയും അഗ്നിരക്ഷാസേന യൂനിറ്റുകൾ എത്തി. കുതിച്ചൊഴുകുന്ന പുഴയിൽ ഇറങ്ങിയ ഇവർ ഒഴുക്ക് വകവെക്കാതെ ബേബിച്ചെൻറ സമീപം എത്തി. തുടർന്ന് വലയിൽ പൊതിഞ്ഞു. ശേഷം പാലത്തിെൻറ മുകളിലേക്ക് വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. അവശനിലയിലായ ബേബിച്ചനെ ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. മൂന്നാർ സ്റ്റേഷൻ ഫയർ ഓഫിസർ ബാബുരാജ്, അടിമാലി യൂനിറ്റ് ഓഫിസർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ 25ഓളം അഗ്നിരക്ഷാസേന അംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.