മുക്കത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി
text_fieldsകോഴിക്കോട്: മുക്കം ഫയർസ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ. ഷിംജു (36), അമ്മ ശാന്ത (65) എന്നിവരെയാണ് കുന്ദമംഗലം പയിമ്പ്രയിലെ വീട്ടിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജു തൂങ്ങിമരിച്ച നിലയിലും അമ്മ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമായിരുന്നു.
രോഗിയായ ശാന്ത കിടപ്പിലായിരുന്നു. ഷിംജു അവിവാഹിതനാണ്. ഇന്നലെയും ഷിംജു ജോലിക്കെത്തിയിരുന്നു. ഷിംജുവും അമ്മയും അച്ഛന്‍ അപ്പുക്കുട്ടിയുമാണ് വീട്ടില്‍ താമസിക്കുന്നത്. ഷിംജുവിന്‍റെ സഹോദരി ഷിംന വിവാഹ ശേഷം ഭര്‍തൃവീട്ടിലാണ്.
ഇന്ന് രാവിലെയോടെ ഇവരുടെ വീടിന് സമീപത്തായി തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. അപ്പുക്കുട്ടി ഈ സമയത്ത് ഷിംനയുടെ വീട്ടിലായിരുന്നു. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.