Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫയർമാൻ ഷട്ടിൽ...

ഫയർമാൻ ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border

മാഹി: മാഹി അഗ്നിശമനസേനയിലെ ഫയർമാൻ കുഴഞ്ഞു വീണു മരിച്ചു. മാഹി മൈതാനത്തിനടുത്തെ ഉപ്പിലത്താളിയിൽ മധു സൂദനൻ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ സുഹൃത്തുക്കളോടൊപ്പം ഷട്ടിൽ കളിച്ചു കൊണ്ടിരിക്കെ ക്ഷീണം അനുഭവപ്പെട്ട് കളിക്കളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. മാഹി ഗവ. ജനറൽ ആസ്പത്രിയിൽ എത്തിച്ച ഉടൻ മരണപ്പെടുകയായിരുന്നു. 

പരേതനായ സുകമാരന്‍റെയും (റിട്ട. ഹെഡ് കോൺസ്റ്റബിൾ, മാഹി പൊലീസ്) ദേവിയുടേയും മകനാണ്. ഭാര്യ: ദിവ്യ. മകൻ: പ്രണവ് ( വിദ്യാർഥി- അമൃത വിദ്യാലയം, തലശ്ശേരി) സഹോദരങ്ങൾ: എ. ഷൺമുഖം (എസ്.ഐ. പന്തക്കൽ പൊലീസ് ഔട്ട് പോസ്റ്റ്) അശോകൻ, ദിനേഷ് (ഓട്ടോ ഡ്രൈവർ) പരേതനായ രമേശൻ. ശവസംസ്കാരം ബുധനാഴ്ച്ച രാവിലെ 10ന് മാഹി പൊതു സ്മശാനത്തിൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMahiFireman dead
News Summary - Fireman dead in Mahi -Kerala News
Next Story