'പുലർച്ച പൊടുന്നനെയാണ് തീ പടർന്നത്, ഉറക്കച്ചടവോടെയാണെങ്കിലും ഓടി രക്ഷപ്പെട്ടതുകൊണ്ട് ജീവൻ തിരികെ കിട്ടി'
text_fieldsവടക്കഞ്ചേരി: വീടിന് തീപിടിച്ച് ഒരാൾക്ക് പരിക്ക്. നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കിഴക്കഞ്ചേരി കണ്ണംകുളം കാളികുളമ്പ് ഇന്ദു റാഫേലിെൻറ വീടിനാണ് ഞായറാഴ്ച പുലർച്ച ഒന്നരയോടുകൂടി തീപിടിച്ചത്. ഇന്ദു റാഫേലിെൻറ സഹോദരൻ ലാൽ റാഫേലിനാണ് (27) പൊള്ളലേറ്റത്.
അപകട സമയത്ത് മാതാവ് വസന്ത, സഹോദരി റിയ എന്നിവരും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ച ഒന്നരയോടുകൂടി വീടിെൻറ ഹാളിൽനിന്നാണ് തീ പടർന്നത്. പുകയും തീയും ശ്രദ്ധയിൽപെട്ടതിനെ റൂമിൽ ഉറങ്ങുകയായിരുന്ന നാലുപേരും പുറത്തേക്കിറങ്ങിയോടി.
അടുക്കളയിലുള്ള ഗ്യാസ് സിലിണ്ടറും സമയോചിതമായി പുറത്തേക്കിട്ടതിനാൽ ദുരന്തം ഒഴിവായി. തീ അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലാൽ റാഫേലിന് പൊള്ളലേറ്റത്. ഇദ്ദേഹം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുസാധങ്ങൾ കത്തിനശിച്ചു. നാട്ടുകാരാണ് തീ അണച്ചത്.
വടക്കഞ്ചേരി ഫയർഫോഴ്സും സ്ഥലത്തിയിരുന്നു. ആലത്തൂർ തഹസിൽദാർ കെ. ബാലകൃഷ്ണൻ, വടക്കഞ്ചേരി എസ്.ഐ.എ അജീഷ്, കെ.എസ്.ഇ.ബി സബ് എൻജിനീയർ എസ്. സുഭാഷ്, കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. രാധാകൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.