തടവറകളിൽ വീഴുന്ന കണ്ണീരൊപ്പൽ ഫിറോസ് മർച്ചൻറിന് ജീവിത നിയോഗം
text_fieldsകോഴിക്കോട്: പിഴയടക്കാൻ പണമില്ലെന്ന ഒറ്റക്കാരണത്താൽ തടവറയിൽ ഹോമിക്കപ്പെട്ടവരുടെ കണ്ണീരൊപ്പൽ ഫിറോസ് മർച്ചൻറിന് ജീവിത നിയോഗം. ഗൾഫിലെ വിവിധ ജയിലുകളിൽ ഇൗവിധം കഴിഞ്ഞ 5500ഒാളം പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിെൻറ സംതൃപ്തിയാണ് ഇദ്ദേഹത്തെ നയിക്കുന്നത്. പൗരാവലിയുടെ ആദരം ഏറ്റുവാങ്ങുന്നതിനായി കോഴിക്കോട്ട് എത്തിയ ഇദ്ദേഹം തടവറ വഴിയിലെ വിേശഷമാണ് പങ്കുവെച്ചത്.
യു.എ.ഇ ജയിലുകളിൽ വിജയിച്ച ദൗത്യം ഇന്ത്യയിലും പരീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലെ ജയിലുകളിൽ ഇങ്ങനെ കഴിയുന്നവരെ മോചിപ്പിക്കാൻ സന്നദ്ധത കാണിച്ച് ആഭ്യന്തര വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ജാമ്യത്തുകയും പിഴയും നൽകുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. സർക്കാർ നൽകുന്ന പട്ടിക പ്രകാരമാണ് പദ്ധതി തയാറാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ലോകത്ത് വിവിധ രാജ്യങ്ങളിലായി 125 ശാഖകളുള്ള സ്വര്ണ-വജ്രാഭരണ ജ്വല്ലറി ശൃംഖലയുടെ ഉടമയായ ഫിറോസ് മർച്ചൻറിന് 2008ലാണ് ഇത്തരമൊരാശയം മനസ്സിലുദിച്ചത്. യു.എ.ഇയെ സാമ്പത്തിക മാന്ദ്യം പിടികൂടിയ കാലത്താണ് വിവിധ കാരണങ്ങളാൽ ജയിലിൽ കഴിയുന്നവരെക്കറിച്ച് ഇദ്ദേഹം അറിയുന്നത്. തൊഴിൽ സ്ഥലത്ത് തേൻറതല്ലാത്ത കാരണത്താൽ ജയിലിൽ കാലങ്ങളായി കഴിയുന്നവരാണിവരിൽ പലരും. ജയിൽ-പൊലീസ് മേധാവികളെ കണ്ട് മനസ്സിലുദിച്ച ആശയം അവതരിപ്പിച്ചു.
ജയിലിൽനിന്ന് ഇറങ്ങിയവരുടെ ഭാവം സങ്കൽപങ്ങൾക്കും അപ്പുറത്താണെന്ന് അദ്ദേഹം ഒാർത്തു. അജ്മാനിലെ ജയിലിൽ കണ്ട പഞ്ചാബുകാരെൻറ കഥ പറയുേമ്പാൾ ഫിറോസ് മർച്ചൻറിന് തൊണ്ടയിടറും. നല്ല നിലക്ക് ജീവിതം നയിച്ചിരുന്ന പഞ്ചാബുകാരൻ തൊഴിലിടത്ത് തേൻറതല്ലാത്ത കാരണത്താൽ സഹപ്രവർത്തകൻ മരിച്ചതു കാരണമാണ് ജയിലിലെത്തിയത്. ഏഴുവർഷം തടവും പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷംകൂടി ജയിലിൽ കഴിയണം.
പണമില്ലാത്തതിെൻറ പേരിൽ കാരാഗൃഹത്തിൽ കഴിയുന്ന ഇദ്ദേഹത്തോട് എന്തു ചോദിച്ചാലും ‘ആ, ഉം’ തുടങ്ങിയ മറുപടിയാണ് നൽകുക. ചിന്തയും ഒാർമയുമെല്ലാം മരവിച്ചുപോയ ഇദ്ദേഹത്തെ മോചിപ്പിച്ച് നാട്ടിലേക്കെത്തിച്ചു. ദിവസങ്ങൾ കഴിഞ്ഞ് മനോനില തിരിച്ചുകിട്ടിയ ഇദ്ദേഹം വിളിച്ച് നന്ദി പറയുേമ്പാൾ ലഭിച്ച സന്തോഷം ചില്ലറയൊന്നുമല്ലെന്ന് ഫിറോസ് മർച്ചൻറ് ഒാർത്തു. 5500ഒാളം പേെര മോചിപ്പിച്ചതിലൂടെ കോടികളാണ് ചെലവായത്.
മുംബൈയിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച് പ്യുവർ ഗോൾഡ് എന്ന ജ്വല്ലറി ശൃംഖലയുടെ അധിപനായി വളർന്നപ്പോഴും വന്ന വഴി മറക്കാൻ ഇദ്ദേഹം തയാറല്ല. ജീവിത വഴിയിൽ നേരിട്ട കഷ്ടപ്പാടുകളും ഇല്ലായ്മകളുമാണ് ഇത്തരം സാമൂഹിക സേവനത്തിന് പ്രേരണയെന്ന് ഇദ്ദേഹം പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ടാഗോർ ഹാളിലാണ് ആദരിക്കൽ ചടങ്ങ്. മുഖാമുഖത്തിൽ അഡ്വ. എം.കെ. ദിനേശ്, തോട്ടത്തിൽ റഷീദ്, സി. ഹനീഫ ഹാജി, ഹിദായത്ത് ജാഫർഖാൻ, സജീവ് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.