Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ടി ജലീലിനെതിരെ...

കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ

text_fields
bookmark_border
കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ
cancel

മലപ്പുറം: തവനൂരിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി ഡോ. കെ.ടി. ജലീലിനെതിരെ യു.ഡി.എഫ്​ സ്ഥാനാർഥിയായി ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കും. ജില്ലയിൽ കോൺഗ്രസ്​ മത്സരിക്കുന്ന നാല്​ സീറ്റുകളിൽ ഒന്നാണിത്​. ഫിറോസ്​ കുന്നംപറമ്പിൽ, യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​ റിയാസ്​ മുക്കോളി എന്നിവരുടെ പേരുകളാണ്​ പരിഗണനയിലുണ്ടായിരുന്നത്​.

മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന്​ ഫിറോസ്​ കുന്നംപറമ്പിലിനോട്​ കോൺഗ്രസ്​ നേതൃത്വം നേരത്തേ ആരാഞ്ഞിരുന്നു. കെ.ടി. ജലീലിനെതിരെ ശക്തമായ സ്ഥാനാർഥിയെ നിർത്തി മണ്ഡലം പിടിച്ചെടുക്കുന്നതി​െൻറ ഭാഗമായാണ്​ മുസ്​ലിം ലീഗ്​ പ്രവർത്തകൻ കൂടിയായ ഫിറോസിനെ രംഗത്തിറക്കുന്നത്​.

പാലക്കാട്​ ആലത്തൂർ സ്വദേശിയായ ഇദ്ദേഹം ​സ്​കൂൾ പഠനക്കാലത്ത് കെ.എസ്.യു പ്രവർത്തകനായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസി​െൻറ ബ്ലോക്ക് സെക്രട്ടറിയായി. തുടർന്ന്​ മുസ്​ലിം ലീഗിൽ ചേർന്നു. യൂത്ത് ലീഗി​െൻറ നിയോജക മണ്ഡലം പ്രസിഡൻറായി. 31ാം വയസ്സിൽ ചാരിറ്റി മേഖലയിലേക്ക് കടന്നുവന്ന ശേഷം കക്ഷിരാഷ്​ട്രീയ പ്രവർത്തനം ഉപേക്ഷിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT JaleelFiroz KunnamparambilAssembly Election 2021
Next Story