സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം കാഞ്ഞങ്ങാട്ട്
text_fieldsജില്ലതല സംഘാടക സമിതി രൂപവത്കരിച്ചു
കാസർകോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലതല പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി രൂപവത്കരിച്ചു. ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനും ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കണ്‍വീനറും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ ജോയന്റ് കണ്‍വീനറുമാണ്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ., എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത എന്നിവരാണ് രക്ഷാധികാരികള്‍. വിവിധ ഉപസമിതികളും രൂപവത്കരിച്ചു.
കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് മേയ് മൂന്നുമുതല്‍ പത്തുവരെയാണ് ജില്ലതല പ്രദര്‍ശന വിപണന മേള. 150ഓളം വിപണന സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഒരുക്കും. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ 100 വാണിജ്യ സ്റ്റാളുകള്‍ ഒരുക്കും. അതില്‍ 35 തീം സ്റ്റാളുകളും 15 സേവന സ്റ്റാളുകളും ഉണ്ടാകും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാടന്‍ രുചികളുടെ ഭക്ഷ്യമേളയും ഉണ്ടാകും.
വിവിധ വിഷയങ്ങളില്‍ ഓരോ ദിവസവും സെമിനാറുകൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും അരങ്ങേറും. സ്റ്റാര്‍ട്ടപ് മിഷന്‍, അസാപ് എന്നിവയുടെ ടെക്‌നോ ഡെമോ, കാര്‍ഷിക വിപണനമേള, ടൂറിസം മേള, എന്റെ കേരളം, പി.ആർ.ഡി പവലിയന്‍ സ്റ്റാര്‍ട്ടപ് മിഷന്‍, അസാപ് എന്നിവയുടെ ടെക്‌നോ ഡെമോ മേളയുടെ മാറ്റുകൂട്ടും.ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.