കരിപ്പൂരിൽനിന്നും യു.എ.ഇയിലേക്ക് ആദ്യ ചാർേട്ടഡ് വിമാനം പുറപ്പെട്ടു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നും യു.എ.ഇയിലേക്ക് ആദ്യ ചാർേട്ടഡ് വിമാനം പുറപ്പെട്ടു. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് കമ്പനീസ് ഹൗസ് (ഇ.സി.എച്ച്) നേതൃത്വത്തിൽ സ്വകാര്യ ട്രാവൽ ഗ്രൂപ്പുമായി സഹകരിച്ചാണ് വിമാനം ചാർട്ടർ ചെയ്തത്. റാസൽഖൈമയിലേക്ക് ഞായറാഴ്ച വൈകീട്ട് 3.30ന് പുറപ്പെട്ട വിമാനത്തിൽ രണ്ട് യു.എ.ഇ പൗരൻമാരടക്കം 173 പേരാണ് ഉണ്ടായിരുന്നത്. കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റിവായർക്കും റസിഡൻറ് വിസയുള്ളവർക്കുമാണ് യാത്ര അനുമതി ഉണ്ടായിരുന്നത്. ടിക്കറ്റ് ലഭിച്ച കാസർകോട് സ്വദേശിക്ക് കോവിഡ് പോസിറ്റിവായതിനാൽ യാത്ര ചെയ്യാൻ സാധിക്കില്ല.
നേരത്തെ, സ്വകാര്യ വിമാനത്തിൽ കോഴിക്കോടുള്ള വ്യവസായ പ്രമുഖൻ കരിപ്പൂരിൽനിന്നും യു.എ.ഇയിലേക്ക് മടങ്ങിയിരുന്നു. കൂടാതെ കോഴിക്കോട് സ്വദേശിയായ പെൺകുട്ടി മാത്രമായി അബൂദബിയിലുള്ള മാതാപിതാക്കളുടെ അടുത്തേക്കും പോയിരുന്നു. എന്നാൽ, ലോക് ഡൗണിന് ശേഷം ആദ്യമായാണ് ഇത്രയും അധികം പേർ ചാർേട്ടഡ് വിമാനത്തിൽ യു.എ.ഇയിലേക്ക് മടങ്ങുന്നത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പിെൻറയും (ഐ.സി.എ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിെൻറയും അനുമതി ഉറപ്പാക്കിയവർക്കാണ് യാത്ര ചെയ്യാൻ സാധിച്ചത്. റാസൽൈഖമയിൽ നിന്നും ദുബൈയിലേക്ക് അടക്കം ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 23,500 രൂപയാണ് ടിക്കറ്റ് നിരക്കായി ഇൗടാക്കിയിരുന്നത്.
യു.എ.ഇയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. വിവിധ ആവശ്യങ്ങൾക്കായി കേരളത്തിലെത്തി തിരിച്ചുപോകാനാകാതെ കുടുങ്ങിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തെൻറ ശ്രമഫലമായി മടക്കയാത്ര നടത്തുന്നതിെൻറ ചാരിതാർഥ്യത്തിലാണ് വിമാനം ചാർട്ടർ ചെയ്ത ഇ.സി.എച്ച് എം.ഡി ഇഖ്ബാൽ മാർകോണി. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകിയതിനാൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ സഹായകരമായെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.