പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ കുട്ടികൾ കൂടി; അൺ എയ്ഡഡിൽ കുറഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് വിദ്യാർഥികളുടെ എണ്ണം വർധിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ-എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാം ക്ലാസിൽ വർധിച്ചത്.
2020-21ൽ സർക്കാർ മേഖലയിൽ 1,05,472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളുമടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്.
അതേസമയം അൺ എയ്ഡഡ് മേഖലയിൽ 6615 കുട്ടികൾ കുറഞ്ഞു. മുൻവശം 44,849 കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നപ്പോൾ ഈ വർഷം 38,234 കുട്ടികളായി ചുരുങ്ങി.
എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർധിച്ചതും അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുമാണ് കുട്ടികൾ കൂടുതലായി എത്താനിടയാക്കിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.